പ്രകൃതിയുടെ മൂല്യം 'മണ്ണി'ൽ ചാലിച്ച് ചിത്രകാരൻ
text_fieldsകോട്ടയം: പ്രകൃതിയുടെ മൂല്യം എന്താണെന്ന് സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന 'മണ്ണ്' ചിത്രപ്രദര്‍ശനം ജനപ്രിയമാകുന്നു. പ്രകൃതി നാം തന്നെയാണെന്ന ദര്‍ശനത്തെ കീറിമുറിക്കുന്ന ലോകത്താണ് ജീവിക്കുന്നതെന്ന് 'മണ്ണ്' എന്ന ഏകാംഗ ചിത്രപ്രദര്‍ശനത്തിലൂടെ തുറന്നുകാട്ടുകയാണ് പ്രമോദ് കൂരമ്പാലയെന്ന ചിത്രകാരൻ.
കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഗാലറി അക്കാദമിയിൽ നടക്കുന്ന പ്രദർശനത്തിൽ 48ഓളം ചിത്രങ്ങളാണുള്ളത്. മാവേലിക്കര ഗവ. രാജാരവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് നാഷനല്‍ ഡിപ്ലോമ ഇന്‍ പെയിന്‍റിങ് പൂര്‍ത്തിയാക്കിയ പ്രമോദ് കൂരമ്പാല പഠനകാലം മുതല്‍ ചിത്രപ്രദര്‍ശനങ്ങളില്‍ സജീവമായിരുന്നു. 1996ല്‍ ഊട്ടിയിലെ ഫേണ്‍ ഹില്ലില്‍ ഗുരു നിത്യചൈതന്യയതിക്കുവേണ്ടി ഗുരുവിന്‍റെ ചിത്രശാലയില്‍ 'ലോകത്തിന് ഒരു ഓര്‍മക്കുറിപ്പ്' എന്ന പേരില്‍ ചുവർചിത്രം വരച്ചു.
ലളിതകലാ അക്കാദമിയുടെ 16ഓളം ചിത്രരചന ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. അക്കാദമി 2008ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ഉള്‍പ്പെടെ അക്കാദമിയുടെ തന്നെ സംസ്ഥാന പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. കൊല്ലം സിദ്ധാർഥ ഫൗണ്ടേഷന്‍റെ ഹൈലി റെക്കമെൻഡ് അവാര്‍ഡ് ലഭിച്ചു. 33 വര്‍ഷമായി ചിത്രരചനരംഗത്തുണ്ട്. ഭാര്യ: സുഗത പ്രമോദ്. മകന്‍: ഋഷികണ്വന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.