പാലാ ബിഷപ്പിെൻറ പരാമർശം: ഇടത്-വലത് മുന്നണി നേതൃത്വങ്ങൾ തള്ളുേമ്പാഴും സഭക്കൊപ്പം നിലയുറപ്പിച്ച് പാലാ രാഷ്ട്രീയം
text_fieldsകോട്ടയം: വംശീയ ചേരിതിരിവിനിടയാക്കുന്ന പാലാ ബിഷപ്പിെൻറ പരാമർശങ്ങളെ ഇടത്-വലത് മുന്നണി നേതൃത്വങ്ങൾ തള്ളുേമ്പാഴും സഭക്കൊപ്പം നിലയുറപ്പിച്ച് പാലാ രാഷ്ട്രീയം. സഭാ രാഷ്ട്രീയത്തിെൻറ വക്താക്കളായ ഇരുകേരള കോൺഗ്രസുകൾക്കുമൊപ്പം മുന്നണി നേതൃത്വങ്ങളെ തള്ളി പാലാ തട്ടകമാക്കിയ നേതാക്കളെല്ലാം വംശീയ നിലപാടിന് ഒപ്പമെന്ന് പ്രഖ്യാപിച്ചു.
വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയപാർട്ടികൾ തള്ളുന്നതെന്നായിരുന്നു സഭാകേന്ദ്രങ്ങളുടെ ആക്ഷേപം. ഇപ്പോൾ കേരള കോൺഗ്രസുകൾ ബിഷപ്പിെനാപ്പം ചേർന്നുനിൽക്കുേമ്പാൾ സമാന വിമർശനങ്ങൾ ബാധകമല്ലേയെന്ന് ഒരുവിഭാഗം ചോദിക്കുന്നു.
രണ്ടുദിവസത്തെ മൗനത്തിനുശേഷമായിരുന്നു എൽ.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള ജോസ് കെ. മാണിയുടെ ബിഷപ് അനുകൂല പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രധാന എൽ.ഡി.എഫ് നേതാക്കളെല്ലാം പ്രസ്താവന തള്ളിയിട്ടും ബിഷപ്പിനൊപ്പം ചേർന്നുനിൽക്കുന്ന തരത്തിലുള്ള ജോസ് കെ. മാണിയുടെ നിലപാട് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ജോസ് കെ. മാണിയുടെ ലവ് ജിഹാദ് അനുകൂല പ്രസ്താവനയെ നേരേത്ത എൽ.ഡി.എഫ് നേതൃത്വം തിരുത്തിയിരുന്നു.
നാർകോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും ജോസ് കെ. മാണി നിലപാട് വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ടും ഞായറാഴ്ച 'ദീപിക'യിൽ ലേഖനം വന്നിരുന്നു. ഇതിനുപിന്നാലെയായിരുന്നു പരസ്യപ്രതികരണം. തൊട്ടുപിന്നാലെ യു.ഡി.എഫിനെ വെട്ടിലാക്കി പാലായോട് ചേർന്നുനിൽക്കുന്ന കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫും രംഗത്തിറങ്ങി. ഒരുപടി കടന്ന് തിരുത്തലുകളുണ്ടായില്ലെങ്കിൽ വിയോജിപ്പ് അറിയിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് മോൻസ് വ്യക്തമാക്കിയത്.
ബിഷപ്പിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉടൻ രംഗത്തുവന്നതെങ്കിലും യു.ഡി.എഫിനൊപ്പം നിലയുറപ്പിക്കുന്ന മാണി സി. കാപ്പൻ ഇതാദ്യം തള്ളി. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിെൻറ അഭിപ്രായമെന്ന് ന്യായീകരിച്ച കാപ്പൻ, അതിനെ അഭിപ്രായസ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നും വ്യക്തമാക്കി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറും കേരള കോൺഗ്രസ്-എമ്മിെൻറ വനിതവിഭാഗമായ വനിത കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായ നിർമല ജിമ്മി ശനിയാഴ്ച ബിഷപ്പിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
നേതാക്കൾക്കുമുേമ്പ കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളും അണികളും ബിഷപ്പിനൊപ്പം നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിനെ അനുകൂലിച്ച് പാലായിൽ നടന്ന സമ്മേളനത്തിൽ യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പൻ സംസാരിച്ചിരുന്നു. വിഷയത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പ്രതികരിച്ചിട്ടിെല്ലന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ഉമ്മൻ ചാണ്ടി മൗനം പാലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.