കോവിഡിൽ പിടിമുറുക്കി പാലാ നഗരസഭ
text_fieldsകോട്ടയം: കോവിഡ് പടരാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നായി. പേടിയും ഭീതിയും മാറി രാജ്യമെമ്പാടും അൺലോക് പ്രക്രീയ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.
എന്നാൽ, പാലാ നഗരസഭയിലുള്ളവർ ഇപ്പോഴാണ് കോവിഡിെൻറ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് അറിയുന്നത്. മാണിവിഭാഗത്തിൽനിന്ന് പിരിഞ്ഞു ജോസഫിനൊപ്പം പോയവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യോഗം ചേർന്നതോടെയാണ് കോവിഡ് ഇത്രക്ക് കൊള്ളരുതാത്തവനാണെന്ന് നാട്ടുകാർക്ക് ബോധ്യമാകുന്നത്.
സാധാരണക്കാരെൻറ മുഖത്തെ മാസ്ക് ഒന്നുതാഴ്ന്നാൽ പിഴയടിക്കുന്ന, കോവിഡ് രോഗി അടുത്തുകൂടിപ്പോയാൽ റൂട്ട്മാപ്പ് എടുക്കുന്ന പൊലീസ് ഇവിടെ നോക്കുകുത്തിയായെന്ന മാണി വിഭാഗത്തിെൻറ ആരോപണത്തോടെ കളംകൊഴുത്തു. ഇേതക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് പരാതികൾ പ്രവഹിക്കുകയാണ്. നഗരസഭയിലെ 20ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാണി വിഭാഗം പറയുന്നതിൽ കാര്യമുണ്ടെന്ന പ്രതീതിയും ഉണ്ടായി.
കോവിഡ് വിരുദ്ധ പോരാട്ടത്തിന് ചുക്കാൻപിടിക്കേണ്ടവരിൽ ഒരാളായ നഗരസഭ വൈസ് ചെയർമാെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.സി. ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയ എം.എൽ.എമാരും മുൻ എം.പിമാരായ ജോയി എബ്രഹാം, വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവരുമൊക്കെയാണ് പങ്കെടുത്തത്.
20പേരിൽ കൂട്ടംചേരരുതെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശമെങ്കിലും 70ൽ ഏറെപ്പേർ പതിവായി യോഗത്തിന് എത്തിയിരുന്നുവെന്നാണ് മാണിവിഭാഗം പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുമുണ്ട്.
26 സ്ഥാനാർഥികളും 50ഓളം പ്രവർത്തകരുമാണ് യോഗങ്ങളിൽ ഉണ്ടായിരുന്നത്. ഇവരെ മുഴുവൻ ക്വാറൻറീനിൽ അയക്കണമെന്നും കോവിഡ് നിയമം ലംഘിച്ചതിന് ക്രിമിനൽ കേസ് എടുക്കണമെന്നും മാണി വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ജനങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്. കോവിഡ് സ്ഥിരീകരിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇത് പോരെന്നും ഇൗ യോഗങ്ങളിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവർ പൊതുജനങ്ങളുമായി ഇടപെടുന്നത് തടയാൻ നടപടി വേണമെന്നുമാണ് പരാതികളിൽ ആവിശ്യപ്പെട്ടിരിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥിക്കും കോവിഡ്
പാലാ: നഗരസഭ 15ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് പാലാ മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നവംബർ 23ന് ശേഷം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ കൂട്ടായ പൊതുപരിപാടികൾ നടന്നിട്ടില്ല. 26ന് ഉച്ചക്ക് ശേഷമാണ് അഡ്വ. ബിനുവിെൻറ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. അദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറൻറീനിൽ പോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയുടെ നിർദേശാനുസരണം മറ്റെല്ലാ സ്ഥാനാർഥികളും ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥാനാർഥിയുടെ ഒപ്പം ഒരാൾകൂടി മാത്രമേ ഭവനസന്ദർശനം നടത്താവൂയെന്നും കുടുംബയോഗങ്ങൾ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം തുടർന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.