വ്യാജ ആധാര്‍കാര്‍ഡിൽ തട്ടിപ്പ്: യുവാവിനെ പൊലീസ് തിരയുന്നു
text_fieldsപാലാ: വ്യാജ ആധാർ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംെവച്ച് പണം തട്ടുന്ന സംഘത്തിലെ യുവാവിനെ പൊലീസ് തിരയുന്നു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങെന: കോട്ടയം ടൗണ്‍ സ്വദേശിയായ യുവാവ് കിടങ്ങൂരിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 22ന് സ്വര്‍ണം പൂശിയ രണ്ട് വളകള്‍ വീതം പണയംവെച്ച് പണംവാങ്ങി. ഒരിടത്തുനിന്ന് 70,000 രൂപയും മറ്റിടത്തുനിന്ന് 65,000 രൂപയുമാണ് വാങ്ങിയത്. രണ്ടിടത്തും ആധാര്‍ കാര്‍ഡ് പകര്‍പ്പ്് ഹാജരാക്കിയിരുന്നു.
രണ്ടുദിവസത്തിന് ശേഷം 24ന് ഏരുമേലിയിലെത്തിയ യുവാവ് അവിടുള്ള പണമിടപാട് സ്ഥാപനത്തിലും സമാനരീതിയില്‍ ആധാര്‍ കാര്‍ഡ് നല്‍കി രണ്ട്്് വളകൾ വെച്ച് 90,000 രൂപവാങ്ങി മടങ്ങി. പിന്നീട് സംശയം തോന്നിയ സ്ഥാപന ഉടമ ഈ വളകള്‍ ഉരച്ചുനോക്കിയപ്പോഴാണ് മുക്കുപണ്ടമാെണന്ന് അറിയുന്നത്. ഇതോടെ സ്വകാര്യ പണമിടപാടുകാരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ സംഭവത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയതോടെ കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകള്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് ഇവിടെയും പണയം െവച്ചിരുന്നത് മുക്കുപണ്ടമാെണന്ന് അറിയുന്നത്. കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിങ്കളാഴ്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് അവിടെനിന്നും സമാന രീതിയില്‍ മുക്കുപണ്ടം പണയംെവച്ച് 65,000 രൂപവാങ്ങി. ഉച്ചകഴിഞ്ഞ് ഇതേ സ്ഥാപനത്തിെൻറ തൊടുപുഴയില്‍ തന്നെയുള്ള മറ്റൊരു ശാഖയില്‍ പണയംവെക്കാന്‍ എത്തി.
സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ പിടികൂടിയെങ്കിലും അവരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു.
എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിരുന്ന ആധാര്‍കാര്‍ഡ് കോപ്പിയിലെ ഫോട്ടോ ഒരാളുടേത് തന്നെയായിരുന്നുവെങ്കിലും പേരും ആധാർ നമ്പരും വിലാസവും വ്യത്യസ്തമായിരുന്നുവെന്ന്് കണ്ടെത്തി.
ആധാര്‍ കാര്‍ഡ് വ്യാജമായി നിർമിച്ചാണ് തട്ടിപ്പ്നടത്തിയതെന്ന് വ്യക്തമായതെന്ന് കിടങ്ങൂര്‍ പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച്്് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കിടങ്ങൂര്‍ പൊലീസിനെ അറിയിക്കണം: ഫോൺ: 04822 254195.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.