പാലായിൽ തീപിടിത്തം; സ്പെയർപാർട്സ് കട കത്തിനശിച്ചു
text_fieldsപാലാ: മുരുക്കുംപുഴയിൽ സ്പെയർ പാർട്സ് കട കത്തി നശിച്ചു. മുരിക്കുംപുഴ പങ്കജ് ബിൽഡിംഗിലെ മൈ ടി.വി.എസ് ആട്ടോ സ്പെയർ പാർട്സ് കടയിൽ ഞായറാഴ്ച പുലർച്ച ആറോടെയായിരുന്നു തീപിടിത്തം. രണ്ടുഷട്ടറുകളിലായിട്ടായിരുന്നു കട. ഇത് പൂർണമായി കത്തിനശിച്ചു.
രാവിലെ കടക്കുള്ളിൽ നിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാർ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ അറിയിച്ചു.
ഇദ്ദേഹം അഗ്നിരക്ഷാസേനയെ അറിയിച്ചതിനെ തുടർന്ന് 6.10 ഓടെ പാലായിൽ നിന്ന് രണ്ട് ഫയർ യൂനിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി. തുടർച്ചയായി വെള്ളമൊഴിച്ച ശേഷം കടയുടെ ഷട്ടർ ലോക്കുകൾ തകർത്ത് അകത്തു കയറിയ ഫയർഫോഴ്സ് സംഘം വെള്ളവും ഫോഗും ഉപയോഗിച്ചാണ് തീ പൂർണമായി അണച്ചത്.
മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപന ഉടമ പറഞ്ഞു.
പാലാ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, സീനിയർ ഓഫീസർ രതീഷ് കുമാർ, സീനിയർ ഓഫീസർമാരായ രാഹുൽ രവീന്ദ്രൻ, ഷിന്റോ തോമസ്, ഗിരീഷ്, മെക്കാനിക്കൽ ഓഫീസർ നിക്കോളാസ് സെബാസ്റ്റ്യൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.