ഓട്ടോറിക്ഷകൾക്ക് സൗജന്യമായി ഇന്ധനം നൽകി പ്രതിഷേധം
text_fieldsപാലാ: പെട്രോളിെൻറയും ഡീസലിെൻറയും ക്രമാതീത വില വർധനമൂലം നട്ടംതിരിയുന്ന കേരള ജനതയെ രക്ഷിക്കാൻ വ്യത്യസ്ത സമരം നടത്തി എൻ.സി.പി ദേശീയ കല സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റി ശ്രദ്ധേയമായി.
ഒരുവശത്ത് കോവിഡ് മഹാമാരിയും മറുവശത്ത് ഇന്ധനത്തിെൻറ വിലക്കയറ്റവും കാരണം ജനങ്ങൾ കഷ്ടതയിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്.
കേന്ദ്ര സർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ പാലായിൽ ഓട്ടോ തൊഴിലാളികൾക്ക് കൈത്താങ്ങായി ഓട്ടോറിക്ഷകളിൽ സൗജന്യമായി ഇന്ധനം അടിച്ചുകൊടുത്തു.
പ്രതിഷേധത്തിെൻറ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സിനിമതാരം ചാലി പാലാ ആദ്യ ഓട്ടോറിക്ഷയിൽ ഇന്ധനം നിറച്ച് ഉദ്ഘാടനം ചെയ്തു.
സമരത്തിെൻറ രണ്ടാംഘട്ടമെന്ന നിലയിൽ രക്തംകൊണ്ട് കത്തെഴുതി പ്രധാനമന്ത്രിക്ക് അയക്കുന്ന പരിപാടി അടുത്തയാഴ്ച തന്നെ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.