മാണി സി. കാപ്പന്റെ യു.ഡി.എഫ് പ്രവേശനത്തിന് വൻ ഒരുക്കം
text_fieldsകോട്ടയം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കായി യു.ഡി.എഫിനൊപ്പം മാണി സി.കാപ്പെൻറ നേതൃത്വത്തിലും ഒരുക്കം. യാത്ര പാലായിലെത്തുേമ്പാൾ യു.ഡി.എഫിെൻറ ഭാഗമാകുമെന്നാണ് കാപ്പൻ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10നാണ് യാത്ര പാലായിലെത്തുന്നത്.
പാലാ നഗരംചുറ്റി പ്രകടനത്തോടെയാകും കാപ്പൻ ഐശ്വര്യകേരള യാത്രയിലും യു.ഡി.എഫിലും പങ്കാളിയാകുക. പൊൻകുന്നം പാലത്തിന് സമീപത്തുനിന്ന് 250 ബൈക്കുകളുടെ അകമ്പടിയോടെയാകും പ്രകടനം. മുന്നിൽ മാണി സി.കാപ്പൻ തുറന്ന ജീപ്പിൽ നീങ്ങും. 1000 പ്രവർത്തകരും ഒപ്പമുണ്ടാകും. ഏഴ് എൻ.സി.പി ജില്ല പ്രസിഡൻറുമാരും വേദിയിലെത്തുമെന്നാണ് കാപ്പൻ അനൂകൂലികൾ പറയുന്നത്.
പാലാ ളാലം പാലം ജങ്ഷനിൽ നടക്കുന്ന സമ്മേളനവേദിയിലേക്ക് കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഷാൾ അണിയിച്ചു സ്വീകരിക്കും. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ നൽക്കുന്ന സ്വീകരണത്തിലും തിരുനക്കരയിലെ പൊതുസമ്മേളത്തിലും കാപ്പൻ പ്രസംഗിക്കും. ഇതിനിടെ, കാപ്പൻ അനുകൂലികളുടെ നേതൃത്വത്തിൽ പാലായിൽ അനൗണ്സ്മെൻറും തുടങ്ങി. 'ചങ്കാണ് പാലാ' യെന്ന പേരിൽ കാപ്പെൻറ ചിത്രത്തോടുകൂടിയ പോസ്റ്ററും എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്.
കാപ്പനെ പിന്തുണക്കുന്ന പ്രവർത്തകർ പാലായിലേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് ശനിയാഴ്ച രാവിലെ കാപ്പൻ പാലായിലെ വീട്ടിലെത്തി. തുടർന്ന് സമ്മേളനത്തിെൻറ ഒരുക്കത്തിൽ പങ്കുചേർന്നു. ഐശ്വര്യ കേരള യാത്രക്ക് പിന്നാലെ തിങ്കളാഴ്ച മുതൽ മണ്ഡലത്തിൽ പ്രചാരണം തുടങ്ങാനാണ് കാപ്പെൻറ തീരുമാനം. 176 ബൂത്ത് യോഗങ്ങളും തുടർന്ന് മണ്ഡലം സമ്മേളനങ്ങളും നടത്തും.
ഐശ്വര്യകേരള യാത്ര ഇന്ന് ജില്ലയിൽ
കോട്ടയം: 'സംശുദ്ധം -സദ്ഭരണമെന്ന' മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഞായറാഴ്ച ജില്ലയിലെത്തും. മാണി സി. കാപ്പെൻറ യു.ഡി.എഫ് പ്രവേശനമാകും േകാട്ടയത്തെത്തുേമ്പാൾ യാത്രയെ ശ്രദ്ധാകേന്ദ്രമാക്കുക. ഒപ്പം പൂഞ്ഞാറിൽ പി.സി. ജോർജ് യാത്രയെ വരവേൽക്കാനെത്തുമോയെന്നും രാഷ്ട്രീയ കോട്ടയം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
ഇടുക്കിയിൽനിന്ന് ഞായറാഴ്ച രാവിലെ 9.30ന് ജില്ല അതിർത്തിയായ നെല്ലാപ്പാറയിലെത്തുന്ന യാത്രയെ ജില്ലയിലെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. 10ന് പാലായിൽ പൊതുസമ്മേളനം നടക്കും. ഇതിലാകും മാണി സി. കാപ്പെൻറ യു.ഡി.എഫ് പ്രവേശനം. 11ന് പൂഞ്ഞാർ, മൂന്നിന് കറുകച്ചാൽ, നാലിന് പാമ്പാടി, അഞ്ചിന് ചങ്ങനാശ്ശേരി, ആറിന് കോട്ടയം കേന്ദ്രങ്ങളിലും ആദ്യദിനം യാത്രയെത്തും. ആദ്യദിവസ യാത്രയുടെ സമാപനം കോട്ടയത്താണ്.
തിങ്കളാഴ്ച രാവിലെ ചെന്നിത്തല പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലെത്തും. വൈക്കത്തെ പൊതുയോഗത്തോടുകൂടി ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ആലപ്പുഴ ജില്ലയിൽ കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.