വീട്ടമ്മയെ ആക്രമിച്ച സംഭവം: കേസ് അന്വേഷണം ഡി.വൈ.എസ്.പി ഏറ്റെടുത്തു
text_fieldsപാലാ: പ്രവാസി വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസ് പാലാ പൊലീസില്‍നിന്ന് പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസ് ഏറ്റെടുത്തു. പാലാ പൊലീസിെൻറ അന്വേഷണത്തില്‍ നിരവധി പാളിച്ചകള്‍ ഉള്ളതായി പരാതിക്കാരിയും പിന്നീട് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് അന്വേഷണം ഡിവൈ.എസ്.പി നേരിട്ട് ഏറ്റെടുത്തത്.
ഉള്ളനാട് കവലയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന സംഭവത്തിലെ ദൃക്സാക്ഷിയായ വ്യാപാരിയുടെ മൊഴി അന്വേഷണ സംഘത്തിലെ ഒരു ഗ്രേഡ് എസ്.ഐയും രണ്ട് പൊലീസുകാരും ചേര്‍ന്ന് കൃത്രിമമായി എഴുതിച്ചേര്ത്തതാണന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. താന്‍ ഒരു പൊലീസുകാര്‍ക്കും ഇങ്ങനൊരുമൊഴി കൊടുത്തിട്ടിെല്ലന്ന് വ്യാപാരി പറഞ്ഞു. ഡിവൈ.എസ്.പി നേരിട്ട് ഇയാളുടെ സാക്ഷിമൊഴി രേഖപ്പെടുത്തി.
വീട്ടമ്മയെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ തെൻറ തലക്ക് നേരെ അക്രമി ചുടുകട്ട എറിയുകയും ഉടുമുണ്ട് പറിക്കുകയും ചെയ്തതായി വ്യാപാരി മൊഴി നല്കി. അതേസമയം, പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ സ്റ്റേഷനില്‍നിന്ന് തിരികെ ലഭിക്കുന്നതിനായി ഇയാളുടെ കൂട്ടുകാര്‍ പാലാ സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മദ്യസല്‍ക്കാരവും മറ്റും നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി അറിയുന്നു.
എന്നാല്‍, സംഭവം വിവാദമായതോടെ മോട്ടോര്‍ സൈക്കിള്‍ തിരികെ കൊടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതിനിടെ ഒളിവിലാെണന്ന് പൊലീസ് പറയുന്ന പ്രതി കോട്ടയം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. ജനുവരി ഒന്നിനാണ് ഈ അപേക്ഷ കോടതിയുടെ പരിഗണനക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.