അവധിയുടെ മറവില്‍ അനധികൃത മണ്ണ്-പാറ കടത്തൽ; അഞ്ച് ടോറസ് ലോറികള്‍ പിടിച്ചെടുത്തു
text_fieldsപാലാ: ഓണ അവധിദിനങ്ങള്‍ മറയാക്കി അനധികൃത പാറ-മണ്ണ് ഖനനവും കടത്തലും വ്യാപകമായതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മണ്ണുമായെത്തിയ നാല് ടോറസ് ലോറികളും കരിങ്കല്ല് കയറ്റിയെത്തിയ ഒരു ലോറിയും പിടികൂടി കേസെടുത്തു.
കടപ്ലാമറ്റത്ത് അനധികൃത ഖനനനം നടത്തി കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. വള്ളിച്ചിറയില്‍ പാസില്ലാതെ മണ്ണ് കയറ്റിയ മൂന്ന് ടോറസ് വില്ലേജ് ഒാഫിസറുടെ നേതൃത്വത്തില്‍ പിടികൂടി. തലപ്പലത്തും മണ്ണ് കയറ്റി വന്ന ഒരു ടോറസ് പിടികൂടി കേസെടുത്തതായി അധികൃതര്‍ പറഞ്ഞു. അനധികൃത മണ്ണ്-പാറ ഖനനത്തിനും കടത്തലിനുമെതിരെ താലൂക്കിലെ എല്ലാ വില്ലേജ് പരിധികളിലും ശക്തമായ പരിശോധന തുടരുമെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ വി.എം. അഷറഫ് പറഞ്ഞു.
അവധി ദിനങ്ങളുടെ മറവില്‍ അനധികൃത ഖനനത്തിനും കടത്തലിനും ആരെയും അനുവദിക്കിെല്ലന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. വിപണിയിലെ വിലനിലവാരം ഉൾപ്പെടെ നിയന്ത്രിക്കുന്നതിന് ഏഴ് സ്‌ക്വാഡുകള്‍ താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനക്കെത്തും. വിലകൂട്ടി വില്‍ക്കുന്നതുൾപ്പെടെയുള്ള എല്ലാ പരാതികളും താലൂക്ക് ഒാഫിസിലെ 212325 ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.