ബിവറേജസ് ഷോപ്പിന് സമീപം സമാന്തര മദ്യവിൽപന നടത്തിയ പൊതുപ്രവർത്തകൻ അറസ്റ്റിൽ
text_fieldsപാലാ: ബിവറേജസ് ഷോപ്പിന് സമീപത്ത് സമാന്തരമായി മദ്യവിൽപന നടത്തിവന്ന പൊതുപ്രവർത്തകൻ നീലൂർ സ്വദേശി ബോസി വെട്ടുകാട്ടിലിനെ (47) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
നാലുലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. ബിവറേജിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഉയർന്ന വിലയ്ക്ക് കട്ടക്കയം റോഡിലെ ഷോപ്പിന് സമീപത്ത് വിൽപന നടത്തുന്നതായി രഹസ്യവിവരം കിട്ടിയിരുന്നു.
തുടർന്ന് വേഷംമാറി എത്തിയ എക്സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. 100 രൂപയായിരുന്നു ഇയാൾ കൂടുതലായി വാങ്ങിയിരുന്നത്.
ൈകയിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു മദ്യം. കട്ടക്കയം റോഡിലുള്ള സൂപ്പർ മാർക്കറ്റിെൻറ പാർക്കിങ് ഗ്രൗണ്ടിെൻറസമീപ കൺസ്യൂമർ ഫെഡ് മദ്യ ഷോപ്പിെൻറ സമീപത്തുനിന്നാണ് ബോസിയെ പിടികൂടിയത്.
ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജനവിഭാഗം മുൻ ജില്ല പ്രസിഡൻറയി പ്രവർത്തിച്ചിരുന്നു. മദ്യവിൽപന വഴി ലഭിച്ച 2590 രൂപയും ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പാലാ എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ആനന്ദ് രാജ്, സി. കണ്ണൻ, സിവിൽ ഓഫിസർമാരായ ടോബിൻ അലക്സ്, ഡ്രൈവർ ടി.ജി. സന്തോഷ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.