Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightഓൺലൈനിലൂടെ പണം...

ഓൺലൈനിലൂടെ പണം തട്ടിപ്പ്​: യു.പി സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ഓൺലൈനിലൂടെ പണം തട്ടിപ്പ്​: യു.പി സ്വദേശികൾ പിടിയിൽ
cancel

പാ​ലാ: വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. യു.​പി ഔ​റാ​ദ​ത്ത് സ​ന്ത്ക​ബി​ർ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ങ്കം (19), ദീ​പ​ക് (23), അ​മ​ർ​നാ​ഥ് (19), അ​മി​ത് (21), അ​തീ​ഷ് (20) എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ ഇ​വ​ർ പാ​ലാ​യി​ലെ പ്ര​മു​ഖ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സ്ഥാ​പ​ന​ത്തി​ലെ എം.​ഡി​യു​ടെ വാ​ട്സ്ആ​പ്പ് മു​ഖ​ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ട്സ്ആ​പ്പ് മു​ഖാ​ന്തി​രം മാ​നേ​ജ​രു​ടെ ഫോ​ണി​ലേ​ക്ക് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന്​ താ​ന്‍ പ​റ​യു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഉ​ട​ൻ​ത​ന്നെ പ​ണം അ​യ​ക്ക​ണ​മെ​ന്നും താ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ ആ​യ​തി​നാ​ൽ തി​രി​കെ വി​ളി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ​പ്ര​കാ​രം സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 35 ല​ക്ഷം രൂ​പ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ അ​ന്യ​സം​സ്ഥാ​ന​ത്ത് ഉ​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

പാ​ലാ ഡി​വൈ.​എ​സ്.​പി എ.​ജെ തോ​മ​സ്, പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി ടോം​സ​ൺ, രാ​മ​പു​രം എ​സ്.​ഐ മ​നോ​ജ് പി.​വി, എ.​എ​സ്.​ഐ​മാ​രാ​യ ബി​ജു.​കെ, സ്വ​പ്ന, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, ജോ​ഷി മാ​ത്യു, ശ്രീ​ജേ​ഷ് കു​മാ​ർ, ജി​നു ആ​ർ.​നാ​ഥ്, രാ​ഹു​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money fraudUPIarrest
News Summary - Money fraud through online: UP natives arrested
Next Story