ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റൻറ്
text_fieldsപാലാ: സെൻറ് ജോസഫ്സ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ നിർമിച്ച 'സെപറേറ്റർ' യന്ത്രത്തിന് ഗവ. ഓഫ് ഇന്ത്യയുടെ ഡിസൈൻ പേറ്റൻറ് ലഭിച്ചു. ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന മെഷിൻ നിർമിച്ചതിനാണ് അംഗീകാരം ലഭിച്ചത്.
സാധാരണയായി ജാതിക്കയും ജാതിപത്രിയും തമ്മിൽ വേർതിരിക്കുന്നത് കൈക്കൊണ്ടാണ്. ഇതിനുശേഷം ജാതിക്ക ഉണക്കി അതിെൻറ പുറംതോട് പൊട്ടിച്ച് പുറത്തെടുക്കുന്ന പ്രവൃത്തി, സമയ നഷ്ടത്തോടൊപ്പം ബുദ്ധിമുട്ടുള്ള ജോലിയാണ്. പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സപറേറ്റ് മെഷീൻ ജാതിക്കയിൽനിന്ന് പത്രി വേർതിരിക്കുന്നതോടൊപ്പം പുറംതോട് പൊട്ടിക്കുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ കായും പത്രിയും വെവ്വേറെ ഉണങ്ങുവാനും പിന്നീട് എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും.
കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾക്ക് മുമ്പും കാർഷിക ദൈനംദിന ഉപയോഗ യന്ത്രങ്ങളുടെ പേറ്റൻറ് ലഭിച്ചിട്ടുണ്ട്. ടൈൽ പേവിങ് മെഷീൻ, ഫിഷ് ഡിസ്കെയിലിങ് മെഷീൻ എന്നിവ അവയിൽ ചിലതാണ്. ഇതോടൊപ്പം അഞ്ചോളം ടെക്നോളജി പേറ്റൻറുകളും പുരോഗതിയിലാണ്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ബിസ്മോൻ തോമസ്, അജിത് പയ്യംപള്ളിൽ ജോസ്, ആൻറണി ജോസ്, ആകാശ് ജോസഫ് എന്നിവർ ഡോ. ബിനോയി ബേബി, ഡോ. ജിൽസ് സെബാസ്റ്റ്യൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്. കോളജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലെപറമ്പിൽ, ഫാ. മാത്യു കോരംകുഴ (മാനേജർ), പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ് , ഡോ. മധു കുമാർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.