പാലാ നഗരസഭ: കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും 13 സീറ്റ്
text_fieldsപാലാ: നഗരസഭയിലെ യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. എൽ.ഡി.എഫില്‍ ചര്‍ച്ച തുടരുകയാണ്. യു.ഡി.എഫില്‍ ആകെയുള്ള 26 സീറ്റുകളില്‍ 13 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗവും മത്സരിക്കും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിെൻറ പ്രത്യേക നിർദേശപ്രകാരം കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കന്, ജനറല്‍ സെക്രട്ടറി ടോമി കല്ലാനി എന്നിവര്‍ മുൻകൈയെടുത്താണ് പാലാ നഗരസഭയിലെ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.
പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തുനിന്ന് ജോസഫ് വിഭാഗത്തിലെത്തിയ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ വൈസ് ചെയര്‍മാനുമായിരുന്ന കുര്യാക്കോസ് പടവെൻറ നേതൃത്വത്തിലാണ് ഐക്യജനാധിപത്യ മുന്നണി ഇപ്രാവശ്യം മത്സരരംഗത്തുള്ളത്. മൂന്നുദിവസത്തിനകം വാര്‍ഡുകളിലെ സ്ഥാനാർഥിനിർണയം പൂര്‍ത്തിയാക്കുമെന്ന് കുര്യാക്കോസ് പടവനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രഫ. സതീഷ് ചൊള്ളാനിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
രാമപുരം : കോണ്‍ഗ്രസിന് 12; ജോസഫ് വിഭാഗത്തിന് ആറ്
രാമപുരം: പഞ്ചായത്തില്‍ യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആറ് സീറ്റിലും മത്സരിക്കും. ഇരുകക്ഷികളും ഓരോ ബ്ലോക്ക് സീറ്റിലും മത്സരിക്കാന്‍ ധാരണയായി. എൽ.ഡി.എഫില്‍ ചര്‍ച്ച തുടരുകയാണ്. സി.പി.ഐ മൂന്ന് സീറ്റുകള്‍ ചോദിച്ചതാണ് സീറ്റ് ധാരണ വൈകിപ്പിക്കുന്നത്. ജില്ല നേതാക്കള്‍ ഇടപെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചു.
കടനാട് പഞ്ചായത്തില്‍ യു.ഡി.എഫില്‍ ഏകദേശ ധാരണയായി. ആകെയുള്ള 14 സീറ്റില്‍ എട്ട് സീറ്റില്‍ കോണ്‍ഗ്രസും നാലുസീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും.
ബാക്കി രണ്ട് സീറ്റില്‍, നീലൂരും പിഴകിലും വെള്ളിയാഴ്ച ജില്ല നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
എൽ.ഡി.എഫില്‍ സി.പി.ഐ ഇടഞ്ഞുനില്‍ക്കുന്നതായാണ് സൂചന. നാളെ നടക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
കൂട്ടിക്കലിൽ ഇടതുമുന്നണിയിൽ സ്ഥാനാർഥി നിർണയം പൂർത്തിയായി
കൂട്ടിക്കല്‍: കൂട്ടിക്കലില്‍ ഇടതുമുന്നണിയില്‍ സ്ഥാനാർഥിനിർണയം പൂര്‍ത്തിയായി. പറത്താനം -ബീന ഷാലറ്റ് (സി.പി.ഐ), താളുങ്കല്‍ -എന്‍.വി. ഹരിഹരന് (സി.പി.എം), പ്ലാപ്പള്ളി -ബിജോയ് ജോസ് (കെ.സി.എം), ചാത്തന് പ്ലാപ്പള്ളി -ശരണ്യ മനോജ്(സി.പി.എം), ഇളങ്കാട് ടൗണ്‍ -സിന്ധു മുരളീധരന് (സി.പി.ഐ), കൊടുങ്ങ -രജനി സുധീര്‍ (സി.പി.ഐ), ഇളങ്കാട് ടോപ് -സുധി സുരേഷ് (സി.പി.എം), ഒളയനാട് -റെജി തോമസ് (കെ.സി.എം), ഏന്തയാര്‍ -ഗീത സുനില്‍ (സി.പി.എം), തേന്‍പുഴ -സജിമോന്‍ (സി.പി.എം), കൂട്ടിക്കല്‍ ടൗണ്‍ -ജെസി ജോസ് (കെ.സി.എം), ചപ്പാത്ത് -ബിസ്മി (സി.പി.എം), വല്ലീറ്റ -കെ.എസ്. മോഹനന് (കെ.സി.എം) എന്നിവരാണ് സ്ഥാനാർഥികളെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു.
പെരുവന്താനത്ത് കോണ്‍ഗ്രസിന് 13; ജോസഫ് വിഭാഗത്തിന് ഒന്ന്
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായി കണ്‍വീനര്‍ സി.ടി. മാത്യു അറിയിച്ചു. 14 സീറ്റില്‍ 13ൽ കോണ്‍ഗ്രസും ഒരുസീറ്റില്‍ കേരള കോണ്‍ഗ്രസും (ജോസഫ്) മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയവും പൂര്‍ത്തിയായതായി കണ്‍വീനര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.