എൻ.സി.പിയെ സി.പി.എമ്മിന് അടിയറവെക്കുന്നുവെന്ന്; ഒരു വിഭാഗം രാജിവയ്ക്കുന്നു
text_fieldsപാലാ: എൻ.സി.പിയെ സി.പി.എമ്മിന് അടിയറവെക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങുന്നു. എൻ.സി.പി ചില പുതുമുഖങ്ങളുെടെ കൈയിൽ അകപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന സമിതി അംഗം സുമിത് ജോർജ് പറഞ്ഞു.
പാർട്ടി കമ്മിറ്റികൾ കൂടുന്നില്ല. പഴയ പ്രവർത്തകരെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.ബാർ കോഴ സമരം ഒരു നാടകമായിരുന്നു എന്നാണ് സി.പി.എം ഇപ്പോൾ പറയുന്നത്.
ആ നിലപാടിനോട് യോജിക്കാൻ കഴിയുന്നില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വന്നതോടെ മറ്റ് പാർട്ടികളെ ഉൾക്കൊണ്ട് പോകുന്ന നിലപാടല്ല സി.പി.എമ്മിേൻറതെന്നും സുമിത് ജോർജ് പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗം ആർ. ഡെന്നി, മണ്ഡലം മുൻ സെക്രട്ടറി വി.എം. ഡിനോ, കെ.എം. ജോർജ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.