പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കല്‍: 45,000 രൂപ തട്ടിച്ച് മുങ്ങി
text_fieldsപാലാ: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ച സ്വര്‍ണം തിരിച്ചെടുത്ത് വില്‍ക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് 45,000 രൂപയുമായി യുവാവ് മുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാലായിലെ അച്ചായന്‍സ് ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ചാണ് പണം തട്ടിയത്. ശനിയാഴ്ച ഒരാള്‍ അച്ചായന്‍സ് ജ്വല്ലറിയില്‍ വിളിച്ച് കട്ടക്കയം റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ച വകയില്‍ 45,000 രൂപ അടക്കാനുണ്ടെന്നും തുക തന്നാല്‍ സ്വര്‍ണം തിരിച്ചെടുത്ത് ജ്വല്ലറിക്ക് വില്‍ക്കാമെന്നും പറഞ്ഞു.
വൈകീട്ട് മൂന്നരയോടെ യുവാവ് പണമിടപാട് സ്ഥാപനത്തിന്റെ മുന്നിലെത്തി ജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി യുവാവിന് പണം കൈമാറി. സഹോദരി വന്നശേഷം പണമടച്ച് സ്വര്‍ണം തിരികെവാങ്ങി നല്‍കാമെന്ന് യുവാവ് പറയുകയും ഇതിനായി രണ്ടാളും കാത്തുനില്ക്കുകയും ചെയ്തു. ഇതിനിടയില്‍ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ യുവാവ് പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.