പാലായിൽ നീന്തൽക്കുളം തുറന്നു
text_fieldsപാലാ: അന്താരാഷ്ട്ര നീന്തൽ താരവും റിട്ട. ഡി.ഐ.ജിയുമായ ടി.ജെ. ജേക്കബ് ഉൾപ്പെട്ട തോപ്പൻ സഹോദരന്മാരും നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൻ ചെറിയാനും ചേർന്ന് മുനിസിപ്പൽ സ്വിമ്മിങ് പൂൾ കരാറെടുത്തു.
നീന്തലിലെ പാലായുടെ ഗതകാല പ്രശസ്തി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് ഇവർ പറഞ്ഞു. രാവിലെയും വൈകീട്ടും നാലുമണിക്കൂർ മത്സര നീന്തൽ പരിശീലനം നൽകും. പ്രായഭേദമന്യേ എല്ലാവർക്കും നീന്തൽ പഠിക്കാനായി രാവിലെയും വൈകീട്ടും ക്ലാസ് ഉണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു.
മാർക്കറ്റ് റേറ്റിെൻറ പകുതിയാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിരിക്കുന്ന ഫീസ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സെഷനും വനിത പരിശീലകരുമുണ്ട്.
നീന്തലറിയാവുന്നവർക്ക് വിനോദത്തിനും വ്യായാമത്തിനുമായി നീന്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്കും തൊഴിലാളികൾക്കും ആരോഗ്യസംരക്ഷണത്തിനായി നീന്തുവാൻ സ്വിമ്മിങ്പൂൾ രാത്രി 10മണി വരെ ഉപയോഗിക്കാം.
12 മുതൽ നാലുവരെ സ്കൂൾ ബാച്ചുകൾക്ക് മാറ്റിെവച്ചിരിക്കുന്നു.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനായി തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിൈറ്റസർ എന്നിവയും തയാറാണ്. മാസ്ക് നിർബന്ധം. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കേണ്ടതിനാൽ ഒരുബാച്ചിൽ 10പേർ മാത്രം. പാലാ സിന്തറ്റിക് സ്റ്റേഡിയത്തിെൻറ രണ്ടാംനിലയിലാണ് നീന്തൽക്കുളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.