പാലാ നഗരസഭ ചുവപ്പണിയുന്നത് ചരിത്രത്തിലാദ്യമായി
text_fieldsപാലാ (കോട്ടയം): നഗരസഭയെ ചരിത്രത്തിലാദ്യമായി ചുവപ്പണിയിച്ച് 18ാമത് ചെയര്‍മാനായി കേരള കോണ്‍ഗ്രസ്-എമ്മിലെ ആേൻറാ ജോസ് പടിഞ്ഞാറേക്കര തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കൊപ്പം രൂപീകൃതമായ പാലാ നഗരസഭയില്‍ ആദ്യമായാണ് എൽ.ഡി.എഫ് അധികാരമേറിയത്. 26 അംഗ കൗണ്‍സിലില്‍ 17 അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണത്തിലേറിയത്.
പ്രഫ. സതീഷ് ചെള്ളാനിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. 26 അംഗ കൗണ്‍സിലില്‍ ആേൻറാ ജോസിന് 17 വോട്ടും സതീഷ് ചെള്ളാനിക്ക് ഒമ്പത് വോട്ടും ലഭിച്ചു. ആേൻറായുടെ പേര് സി.പി.എം പ്രതിനിധി അഡ്വ. ബിനു പുളിയ്ക്കകണ്ടമാണ് നിർദേശിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് പീറ്റര്‍ പിന്താങ്ങി. പ്രഫ. സതീഷ് ചെള്ളാനിയുടെ പേര് ജോസഫ് ഗ്രൂപ്പിലെ ജോസ് എടേട്ട് നിർദേശിച്ചു.
കോണ്‍ഗ്രസ് അംഗം വി.സി. പ്രിന്‍സ് പിന്താങ്ങി. വൈസ് ചെയര്പേഴ്സൻ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സിജി പ്രസാദ് 17 വോട്ട് നേടി വിജയിച്ചു. ആദ്യ മൂന്നുവര്‍ഷത്തേക്ക് സിജി പ്രസാദാണ് വൈസ് ചെയര്പേഴ്സൻ. തുടര്‍ന്ന് രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസ്-എമ്മിനാണു വൈസ് ചെയര്പേഴ്സൻ സ്ഥാനം. പാലാ ഡി.ഇ.ഒ വി.വി. ഭാസ്കരന് വരണാധികാരിയായി.
പാലാ നഗരസഭ മുന്‍ ചെയര്മാന്മാരായ ജോസ് തോമസ് പടിഞ്ഞാറേക്കരയുടെയും പൊന്ന ജോസിെൻറയും മകനായ ആേൻറാ ജോസ് നഗരസഭ 10ാം വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ്. 2010-'15 കാലത്ത് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനായിരുന്നു 48കാരനായ ആേൻറാ. പാലായില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയായ റൂബിയാണ് ഭാര്യ. എന്‍ജിനീയറായ അമല്‍, ബിരുദ വിദ്യാര്‍ഥിനിയായ മരിയ, പ്ലസ് ടു വിദ്യാര്‍ഥി സെബിന് എന്നിവര്‍ മക്കളാണ്.
തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, പ്രഫ. സതീഷ് െചള്ളാനി, ഷാര്‍ളി മാത്യു, അഡ്വ. സണ്ണി ഡേവിഡ്, ഫിലിപ്പ് കുഴികുളം, നിര്‍മല ജിമ്മി, എൻ.എസ്.എസ് മീനച്ചില്‍ താലൂക്ക് യൂനിയന്‍ പ്രസിഡൻറ് സി.പി. ചന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.