പണിയായുധങ്ങള്‍ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപാലാ: പണിയായുധങ്ങള്‍ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍നിന്ന് 70,000 രൂപയും ഇലക്ട്രിക് അറക്കവാളും മോഷ്ടിച്ച കേസില്‍ സ്ഥാപന ഉടമയുടെ മുന്‍ ഡ്രൈവറടക്കം രണ്ടുപേരെ പാലാ സി.ഐ അനൂപ് ജോസും സംഘവും പിടികൂടി.
കഴിഞ്ഞ അഞ്ചിന് ചെത്തിമറ്റം കല്യഹയറിങ് ആൻഡ് സർവിസിങ് സെൻററില്‍ നടന്ന മോഷണത്തില്‍ സ്ഥാപന ഉടമ സതീഷ്മണിയുടെ മുന്‍ ഡ്രൈവര്‍ ഇടമറ്റം ചീങ്കല്ലേല്‍ ആണ്ടൂക്കുന്നേല്‍ അജി (36), സുഹൃത്ത് ഇടമറ്റം പുത്തന്‍ശബരിമല കോളനിയില്‍ ചൂരക്കാട്ട് തോമസ് (അപ്പ -43) എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിെൻറ പുറകിലെ അഴി നീക്കി ഉള്ളില്കയറിയ ഇരുവരും ചേര്‍ന്ന് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയും അവിടെ സൂക്ഷിച്ചിരുന്ന വാളും മോഷ്ടിക്കുകയായിരുന്നു.
പിറ്റേന്ന് സ്ഥാപനത്തിലെ തൊഴിലാളികളെ മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ ഇവരാണ് മോഷണത്തിന് പിന്നിലെന്ന രഹസ്യവിവരം പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസിന് ലഭിച്ചു.
സംഭവ ദിവസം ഇവര്‍ ബൈക്കില്‍ പോവുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മോഷ്ടിച്ചെടുത്തതും വാള് വിറ്റ് കിട്ടിയതുമായ പണം കൊണ്ട് കാര്‍ വാടകക്ക് എടുത്ത് കറങ്ങുകയായിരുന്ന പ്രതികളെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ ഭരണങ്ങാനത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
സി.ഐ അനൂപ് ജോസിനൊപ്പം എസ്.ഐ എം.ഡി. അഭിലാഷ്, തോമസ് സേവ്യര്‍, എ.എസ്.ഐ രാധാകൃഷ്ണന്, ഷെറിന് സ്റ്റീഫന്‍, ജോഷി മാത്യു, സജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.