മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ജീവരക്തത്തിന്റെ കാവല്ക്കാരൻ ഷിബു
text_fieldsപാലാ: ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേഷിതമായ രക്തം സഹജീവികള്‍ക്ക് ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു തെക്കേമറ്റം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.
രക്തദാനം മഹാദാനം എന്ന സന്ദേശം ഉള്‍ക്കൊണ്ട് നിരവധി രക്തദാതാക്കള്‍ ജില്ലയിലുടനീളം രംഗത്തെത്തിക്കഴിഞ്ഞു. ഈ വിപ്ലവകരമായ മാറ്റത്തിലേക്ക് തുടക്കംകുറിച്ച സംഭാവനകള്‍ ഷിബുവിെൻറ പ്രവര്‍ത്തനങ്ങളായിരുന്നു. രക്തദാനരംഗത്ത് നൂറിെൻറ നിറവിലാണ് ഷിബു. 33 വര്‍ഷത്തിനകം 109 തവണ സ്വന്തം രക്തം ദാനം ചെയ്തുകഴിഞ്ഞു. 1988ല്‍ തെൻറ അധ്യാപികക്ക് സ്വന്തം രക്തം നല്കി രക്തദാനരംഗത്തേക്കുവന്നു.
പരേതനായ ടി.ടി. തോമസിൻറയും തെയ്യാമ്മയുടെയും മകനായി കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ജനനം. വിളക്കുമാടം സെൻറ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ലാബ് അസിസ്റ്റൻറായി സേവനം അനുഷ്ഠിക്കുന്നു.
ഭാര്യ റെനി ഒരു ലാബ് ടെക്നീഷ്യ കൂടിയാണ്. മകന് എമില്‍ ടോം ഷിബു കിസ്കോ കരിയര്‍ ഹൈറ്റ്സിലെ എസ്.എസ്.സി കോച്ചിങ് വിദ്യാർഥിയാണ്. മകള്‍ എലേന സൂസന് ഷിബു കൊഴുവനാല്‍ സെൻറ് ജോണ്‍ നെപുംസ്യാന്‍സ് ഹൈസ്കൂള്‍ ഏഴാംക്ലാസ് വിദ്യാർഥിയാണ്. ഐ.എം.എയുടെ അപ്രീസിയേഷൻറ്, ലയണ്‍സ് ക്ലബിെൻറ ഔട്ട് സ്റ്റാൻഡിങ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ജേസിസിെൻറ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ് തുടങ്ങി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി നാഷനല്‍ സെൻറര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിെൻറ മികച്ച സാമൂഹിക പ്രവകര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരവും ലയണ്‍സ് ക്ലബ് ഇൻറര്‍ നാഷനലിെൻറ സര്‍വിസ് എക്സലൻറ്സ് അവാര്‍ഡും ലഭിച്ച ഷിബുവിന് സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നല്കുന്ന കേരളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018 ലെയും അവാര്‍ഡും ലഭിച്ചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.