പത്രിക സമർപ്പണം ഇന്ന് അവസാനിക്കും
text_fieldsകോട്ടയം: കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി 20 നാൾ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ഈമാസം പത്തിനാണ് വിജ്ഞാപനം വന്നത്. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്.
ഇന്ന് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. അഞ്ചിന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ജെയ്ക് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റ് സ്ഥാനാർഥികൾ ഇന്ന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.