പാർസല്‍ ലോറി ബസിലേക്ക് ഇടിച്ചുകയറി; പത്തോളംപേർക്ക് പരിക്ക്
text_fieldsകോട്ടയം: കിടങ്ങൂര്‍ -അയര്‍ക്കുന്നം റോഡില്‍ പാർസല്‍ ലോറി സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പത്തോളംപേർക്ക് പരിക്ക്. അയര്ക്കുന്നത്തിനു സമീപം കല്ലിട്ട്നടയിലാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്ന് പൂഞ്ഞാര്‍ പാതാമ്പുഴയിലേക്ക് പോയ ‘മാറാനാത്ത’ ബസിലാണ് ലോറി ഇടിച്ചത്. അപകടത്തില്‍ പത്തോളം ബസ് യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർക്കുന്നത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തല സീറ്റിനുമുന്നിൽ ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ബസിനുനേരെ മുന്നില്‍ ഇടിച്ച ലോറി പിന്നിലേക്ക് ഉരുണ്ട് റോഡിന് വശത്തെ പുരയിടത്തിലേക്കുമറിഞ്ഞു. ലോറിയുടെ മുന്‍വശം റോഡിലേക്കു ഉയര്ന്നുനില്ക്കുന്ന അവസ്ഥയിലാണ്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അയര്‍ക്കുന്നം, കിടങ്ങൂര്‍ സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.