വ്യാപാരികൾക്ക് കൈത്താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍
text_fieldsകൂട്ടിക്കല്‍: പ്രളയത്തില്‍ ദുരിതത്തിലായ വ്യാപാരികൾക്ക് സഹായവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൂട്ടിക്കലില്‍ നാലാംഘട്ട പുനരധിവാസ സഹായം നൽകി. പാലം ജങ്ഷനിൽ ചേർന്ന സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. നാടിന്‍റെ പുരോഗമനത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്കാളിത്തം അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടമില്ലാത്തവരെ പൂട്ടാൻ ശ്രമം നടത്തുന്ന ഭരണകർത്താക്കളാണ് അപമാനിതരായിരിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാൻ രാജ്യം ഭരിക്കുന്നവർ അനുവദിക്കുന്നില്ല. ഇന്നിത് മാധ്യമരംഗത്തേക്ക് കൂടി കടന്നുകയറിയിരിക്കുന്നു. മീഡിയ വൺ ചാനലിനെതിരെ അധികാരിവർഗം ദുരുദ്ദേശ്യനീക്കം നടത്തുകയാണെന്നും എം.പി പറഞ്ഞു.
ദുരന്തമേഖലയിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യ പ്രഭാഷണത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. സമൂഹത്തിന്‍റെ ആവശ്യം അനുസരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ സാധാരണക്കാരന് ഉതകുന്ന പദ്ധതികൾക്ക് മുൻഗണന നൽകിയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ചെയർമാൻ എം.കെ. മുഹമ്മദാലി വ്യക്തമാക്കി. പദ്ധതി സമർപ്പിക്കൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജീവൻ നഷ്ടമായ പ്രവാസികളുടെ കുടുംബത്തിന് പീപ്പിൾസ് ഫൗണ്ടേഷൻ നൽകിയ സേവനം അഭിമാനകരമാണ്. പ്രവാസലോകത്തെ അധികാരികൾ പോലും മറന്നപ്പോഴാണ് ഫൗണ്ടേഷൻ സജീവമായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുല്‍ സമദ് അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എസ്. സജിമോന്‍, പ്രിയ മോഹനന്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് എം.കെ. തോമസ് കുട്ടി, പി.എ. നൗഷാദ്, നജാദ് അസ്ഹരി, പി.കെ. സുബൈർ മൗലവി, സണ്ണി മാത്യു, ഡോ. പി.എച്ച്.എം ഹനീഫ, പി.എച്ച്.എം നാസര്‍, പി.കെ. നാസര്‍, സൗമ്യ ഷെമീര്‍, ഷിബു ജോസഫ്, കെ.പി. മുഹമ്മദാലി, ഷിഹാബ് കാസിം, ടി.ഇ നിസാര്‍, അൻവർ ബാഷ, ഒ.എസ് അബ്ദുൽ കരിം, നൂറുദ്ദീൻ എന്നിവര്‍ പങ്കെടുത്തു.120 വ്യാപാരികൾക്കായി അരക്കോടി രൂപയാണ് വിതരണം ചെയ്തത്. പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വ്യാപാരികൾക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.