കോട്ടയം റെയില്‍വേ സ്റ്റേഷനിൽ പില്‍ഗ്രിം സെന്‍റര്‍ തുറന്നു
text_fieldsകോട്ടയം: ശബരിമല തീർഥാടകർക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനിൽ നിർമിച്ച പില്‍ഗ്രിം സെന്‍റര്‍ തുറന്നു. മൂന്നുനിലകളുള്ള ഇതിെൻറ ആദ്യ നിലയാണ് തുറന്നുനൽകിയിരിക്കുന്നത്. ശബരിമലയിൽ വിഷുക്കണി ദർശിക്കാനെത്തുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഒരുഭാഗം തുറന്നത്. മറ്റ് രണ്ടുനിലകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അഞ്ചുകോടി ചെലവാക്കിയാണ് സെന്‍റര്‍ നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ പഴയ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്നാണ് സംവിധാനം. സ്റ്റേഷൻ നവീകരണ ഭാഗമായാണ് പിൽഗ്രിം സെന്‍റർ നിർമിച്ചത്.
ഒരേസമയം 250 തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാം. 40 ശൗചാലയവും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും മൂന്നാം നിലയിലുമാണ് ശൗചാലയ സൗകര്യം ഉണ്ടാകുക. അടുത്ത മണ്ഡലകാലം ആകുമ്പോഴേക്കും പൂര്‍ണമായും തുറക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യമാണിത്. തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന സ്റ്റേഷനാണ് കോട്ടയം. ഇവർക്ക് പലപ്പോഴും വിശ്രമിക്കാൻ പോലും സ്ഥലംകിട്ടാത്ത സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് പുതിയ സംവിധാനം.
നിലവിലെ കോട്ടയം റെയിൽവേ സ്റ്റേഷെൻറ നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ട്രാക്കുകൾ സജ്ജമാകും. ഇതോടെ ശബരിമല തീർഥാടകർക്കുള്ള പ്രത്യേക സർവിസുകൾ കോട്ടയം കേന്ദ്രീകരിച്ച് നടത്താൻ റെയിൽവേ ആലോചിക്കുന്നുണ്ട്.
നിലവിൽ കോട്ടയത്തും ചെങ്ങന്നൂരും ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രത്യേക ട്രെയിനുകൾ കൊല്ലത്തായിരുന്നു സർവിസ് അവസാനിപ്പിച്ചിരുന്നത്.
പുതിയ സാഹചര്യത്തിൽ ഇത് കോട്ടയത്ത് അവസാനിപ്പിക്കാനാണ് ആലോചന. സ്പെഷൽ ട്രെയിനുകളിലെത്തുന്ന തീർഥാടകരിൽ ഭൂരിഭാഗവും കോട്ടയത്ത് ഇറങ്ങുന്നതായാണ് റെയിൽവേയുടെ വിലയിരുത്തൽ. റെയിൽവേ സ്റ്റേഷെൻറ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കൽ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. മേയിൽപാത ഇരട്ടിപ്പിക്കൽ അടക്കമുള്ളവ പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ, രണ്ടാം കവാടത്തിെൻറ നിർമാണം നീളും. ഡിസംബറോടെ മാത്രമേ ഇത് പൂർത്തിയാക്കൂ. നാല് ടിക്കറ്റ് കൗണ്ടർ, വെയ്റ്റിങ് ഹാൾ, രണ്ട് എസ്കലേറ്റർ, ഒരു ലിഫ്റ്റ് എന്നിവ ഇവിടെയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.