മാണി ഗ്രൂപ്പിെൻറ ആസൂത്രണ ബോർഡ് അംഗത്വം; കണക്കുകൂട്ടൽ തെറ്റി കത്തോലിക്ക സഭ
text_fieldsകോട്ടയം: ആസൂത്രണ ബോർഡിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ നിയമനം കേരള കോൺഗ്രസ് എമ്മിെൻറ അക്കൗണ്ടിൽപെടുത്തിയതോടെ തെറ്റിയത് കത്തോലിക്ക സഭയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് കർഷകരുടെ പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന് വിനോദസഞ്ചാര മേഖലയിൽ എന്തുകാര്യമെന്ന് ചോദ്യം പാർട്ടിക്കുള്ളിൽ ഉയർന്നത്.
ടൂറിസം വിദഗ്ധനെ സി.പി.എം ജോസ് കെ. മാണിയുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്ന പ്രചാരണവും സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമാണ്. കൃഷിയും അനുബന്ധ മേഖലയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളാണ് സഭക്കും അവരുടെ പിന്തുണയുള്ള മാണിഗ്രൂപ്പിനും പ്രിയപ്പെട്ടത്. ഇതോടൊപ്പം ചെറുകിടകച്ചവടക്കാരും പാർട്ടിയിൽ അംഗങ്ങളാണെങ്കിലും വിനോദസഞ്ചാര മേഖല ഒരിക്കലും മാണി ഗ്രൂപ്പിെൻറ താൽപര്യത്തിൽ പെടുന്നതല്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് പ്രധാനപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്ന സഭക്ക് തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന ആരെങ്കിലും ആസൂത്രണ ബോർഡിൽ എത്തണമെന്നായിരുന്നു താൽപര്യം.
എം.ജി സർവകലാശാല വൈസ് ചാൻസലറായെങ്കിലും കാലാവധി പൂർത്തിയാക്കാനാകാതെ പുറത്തുപോകേണ്ടിവന്ന ഡോ. എ.വി. ജോർജ്, മുൻ പി.എസ്.സി അംഗം ലോപ്പസ് മാത്യു, മുൻ ഇൻഫർമേഷൻ കമീഷണർ കുര്യാസ് കുമ്പളക്കുഴി എന്നിവരെപ്പോലുള്ള ആരെങ്കിലും മാണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് ആസൂത്രണ ബോർഡിൽ എത്തുമെന്നാണ് സഭ വിശ്വാസികളായ പാർട്ടി പ്രവർത്തകർ കരുതിയിരുന്നത്.
അതിനിടയാണ് അപ്രതീക്ഷിതമായി സന്തോഷ് ജോർജ് കുളങ്ങരയുടെ പേര് എത്തുന്നത്. ആദ്യം സന്തോഷിെൻറ നിയമനത്തിൽ അഭിവാദ്യം അർപ്പിച്ച മാണി ഗ്രൂപ്, താൻ ആരുടെയും നോമിനിയല്ലെന്ന് പ്രഖ്യാപിച്ചതോടെ വെട്ടിലായി.
തെൻറ ജീവിതത്തിെൻറ ഉപരിപ്ലവമായ ഘട്ടം മാത്രമാണ് ആസൂത്രണ ബോർഡ് അംഗത്വെമന്ന് തിങ്കളാഴ്ച കോട്ടയം പ്രസ്ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സന്തോഷ് ആവർത്തിച്ചു. ഇതോടെ ആസൂത്രണ ബോർഡ് അംഗത്വത്തിെൻറ പേരിൽ മാണി വിഭാഗത്തെ സർക്കാർ കബളിപ്പിക്കുകയായിരുന്നുവെന്ന വികാരവും പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.