മണർകാട് ക്ലബിലെ ശീട്ടുകളി: കേസ് റദ്ദാക്കാൻ ഹരജി
text_fieldsകൊച്ചി: കോട്ടയം മണർകാട് ക്രൗൺ ക്ലബിലെ ശീട്ടുകളി കളത്തിൽനിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മതിയായ അനുമതികളോടെ പ്രവർത്തിക്കുന്ന ക്ലബിൽ പൊലീസ് അതിക്രമിച്ച് കയറുകയായിരുന്നെന്നും അനാവശ്യമായി കേെസടുക്കുകയായിരുെന്നന്നും ചൂണ്ടിക്കാട്ടി ക്ലബ് പ്രസിഡൻറ് വി. എം. സന്തോഷാണ് ഹരജി നൽകിയത്.
ജൂലൈ 11ന് മണർകാട് മാലം ക്രൗൺ ക്ലബ് കേന്ദ്രീകരിച്ച് നടന്ന ശീട്ടുകളി കളത്തിൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം മിന്നൽപരിശോധന നടത്തുകയും 18 ലക്ഷം രൂപയുമായി 43 പേരെ പിടികൂടുകയും ചെയ്തിരുന്നു. ആദ്യം കേസ് അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറടക്കം ആരോപണവിധേയനായ കേസിൽ ക്ലബ് സെക്രട്ടറി കെ.വി. സുരേഷടക്കം 45 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനടക്കം കേസെടുത്തിട്ടുണ്ട്. എന്നാൽ, ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബിൽ മറ്റ് ചില താൽപര്യങ്ങൾപ്രകാരം പൊലീസ് കടന്നു കയറുകയായിരുന്നെന്നാണ് ഹരജിയിലെ ആരോപണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.