പ്ലസ് വൺ: കോട്ടയം ജില്ലയിലും ആശ്രയം മാനേജ്മെൻറ് േക്വാട്ട;മെറിറ്റിൽ അവശേഷിക്കുന്നത് ഒരു സീറ്റുമാത്രം
text_fieldsകോട്ടയം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെൻറും പുറത്തുവന്നതോടെ ജില്ലയിൽ 13,631 വിദ്യാർഥികൾക്ക് സീറ്റ്. ഇനി മെറിറ്റ് ക്വോട്ടയിൽ ഒരുസീറ്റ് മാത്രമാണ് അവശേഷിക്കുന്നത്. നിലവിൽ അലോട്ട് ചെയ്ത സീറ്റുകളിൽ പ്രവേശനം തേടാത്തവരുടെ ഒഴിവ് നിക്കത്താനുള്ള സപ്ലിമെൻററി അലോട്ട്മെൻറ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിൽ ചെറിയൊരു ശതമാനത്തിനാകും പ്രവേശനം.
മൊത്തം 23689 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയത്. ഇതിൽ പതിനായിരത്തോളം പേർക്ക് സീറ്റ് ലഭിച്ചിട്ടില്ലെങ്കിലും കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ടകൾക്കൊപ്പം അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾകൂടി പരിഗണിക്കുേമ്പാൾ അപേക്ഷകർക്കെല്ലാം സീറ്റ് ലഭിക്കുമെന്നാണ് വിവരം.
എന്നാൽ, അലോട്ട്മെൻറിൽ ഇടം ലഭിക്കാത്തവർ മനേജ്മെൻറ് സീറ്റുകളേയോ അൺ എയ്ഡഡ് സ്കൂളുകളെയോ ആശ്രയിക്കേണ്ടിവരും. അതിനിടെ, ഇഷ്ടമുള്ള വിഷയവും സ്കൂളും കിട്ടിയില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിജയിച്ചവർക്കാണ് പലയിടങ്ങളിലും ഇഷ്ടവിഷയങ്ങൾ ലഭിക്കാതിരുന്നത്. ഒരു സ്കൂളിലും പ്രവേശനം ലഭിക്കാത്തവരും ജില്ലയിലുണ്ട്. ഇവർക്കും ഇനി ആശ്രയം മാനേജ്മെൻറ് സീറ്റുകളാണ്. വോക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക് എന്നിവയിലും ഒരുവിഭാഗം വിദ്യാർഥികൾ പ്രവേശനം നേടും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മെറിറ്റ്(13632), മാനേജ്മെൻറ്, കമ്യൂണിറ്റി(8253) േക്വാട്ടകളിലായി 21885 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിനുപുറേമ അൺ എയ്ഡഡ് സീറ്റുകളുമുണ്ട്. മെറിറ്റിൽ ജനറൽ കാറ്റഗറിയിൽ ഇത്തവണ 7254 സീറ്റുകളാണുണ്ടായിരുന്നത്. ബാക്കി സീറ്റുകളിൽ സംവരണത്തിലൂടെയായിരുന്നു പ്രവേശനം. ഇതിൽ സീറ്റുകളൊന്നും ഒഴിവില്ല. ആദ്യ അലോട്ട്മെൻറിൽ ജില്ലയിൽ 11328 സീറ്റുകളിലായിരുന്നു പ്രവേശനം. വിവിധ സംവരണ സീറ്റുകളാണ് രണ്ടാം അലോട്ട്മെൻറിൽ പരിഗണിച്ചത്. കഴിഞ്ഞ അധ്യയനവർഷം 21,268 കുട്ടികൾ ജില്ലയിൽ പ്ലസ്വൺ പ്രവേശനം നേടിയിരുന്നു. ഓപൺ സ്കൂളുകളിൽ 341 പേരും. ഇത്തവണ റെക്കോഡ് വിജയശതമാനമായിരുന്നു ജില്ലയിൽ- 99.75ശതമാനം. ആകെ 5278 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏകജാലകം വഴിയുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് പ്രകാരം കഴിഞ്ഞ 23നാണ് പ്രവേശനം തുടങ്ങിയത്.
രണ്ടാം അലോട്ട്മെൻറിൽ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് പ്രവേശനം ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. ഇനി രണ്ട് സപ്ലിമെൻററി അലോട്ട്മെൻറ് കൂടി നടക്കും. ഈമാസം 21 വരെയാണ് പ്ലസ് വൺ പ്രവേശന നടപടി. ഈ സമയത്ത് മാനേജ്മെൻറ്- കമ്യൂണിറ്റി- അൺ എയ്ഡഡ് സീറ്റുകളിലേക്ക് പ്രവേശനം നേടാം. അവസാനഘട്ടത്തിൽ അൺ എയ്ഡഡ് സീറ്റുകൾ ഒഴിഞ്ഞുകിട്ടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സി.ബി.എസ്.ഇക്കാർ പലരും പുറത്ത്
വാഴൂർ: രണ്ടാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചതിനുശേഷവും ധാരാളം വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട സ്കൂൾ, വിഷയം എന്നിവ ലഭിച്ചിട്ടില്ല. സി.ബി.എസ്.ഇക്കാർ ഉൾപ്പെടെ സെൻട്രൽ സിലബസ് വിഭാഗത്തിൽനിന്ന് വരുന്ന കുട്ടികൾക്ക് അഡ്മിഷന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലർക്കും സീറ്റ് ഉറപ്പായിട്ടില്ല. ഒഴിവുള്ള അധ്യാപക തസ്തികൾ നികത്തണം.
എ. ഇബ്രാഹീംകുട്ടി കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി
ഒറ്റപ്പെട്ട പരാതികളുണ്ട്; ക്ഷാമമുണ്ടാവില്ല
ചങ്ങനാശ്ശേരി: ഉദ്ദേശിച്ച സ്കൂളില്‍ അഡ്മിഷന് ലഭിച്ചില്ലെന്ന് പരാതികളുണ്ട്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചിലർക്ക് ഇഷ്ടപ്പെട്ട സ്കൂൾ ലഭിച്ചിട്ടില്ല. ഇത്തവണ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണവും കൂടുതലായിരുന്നു. എന്നാൽ, മറ്റ് ജില്ലകളെ അപേക്ഷിച്ചു ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച എല്ലാ വിദ്യാർഥികള്‍ക്കും ഹയര്‍ സെക്കൻഡറി പഠനത്തിനുള്ള സീറ്റുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പി.സി. ജോബി, അധ്യാപകന്, സെൻറ് പീറ്റേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കുറുമ്പനാടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.