ചിത്രം തെളിഞ്ഞു; പോരിലേക്ക് പുതുപ്പള്ളി
text_fieldsകോട്ടയം: മൂന്ന് മുന്നണിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ പുതുപ്പള്ളി വാശിയേറിയ പ്രചാരണത്തിലേക്ക് കടന്നുമണ്ഡലം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ ബി.ജെ.പിയും ശ്രമിക്കുമ്പോൾ ബി.ജെ.പിക്കിത് നിലനിൽപിനായുള്ള പോരാട്ടമാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ് അൽപം മുൻ കൈ നേടിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് കടുത്ത വെല്ലുവിളിയുയർത്തിയ ജെയ്ക് സി. തോമസിനെ ഇറക്കി എൽ.ഡി.എഫും ഒപ്പത്തിനൊപ്പമുണ്ട്. പല മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണനക്ക് വന്നതിനൊടുവിൽ ചെറുപ്പക്കാർ തമ്മിലുള്ള പോരാട്ടത്തിന് വഴിതുറന്ന് ജില്ല പ്രസിഡന്റ് ലിജൻ ലാലിനെ രംഗത്തിറക്കുകയാണ് ഒടുവിൽ ബി.ജെ.പി ചെയ്തത്.
വൈകിയാണ് സ്ഥാനാർഥി ആയതെങ്കിലും അതെല്ലാം മറന്ന് റോഡ് ഷോയുമായി ലിജിൻ ലാൽ പ്രചാരണം തുടങ്ങി. എൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പിയുടെ കൺവെൻഷനും ഉടൻ നടക്കും. തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് ദേശീയ നേതാക്കളെ ഉൾപ്പെടെ ഉൾപ്പെടുത്തി ബി.ജെ.പി കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
പഴയകാല കോൺഗ്രസ് നേതാക്കളെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രാവിലെ വാകത്താനം മണ്ഡലത്തിലെ പഴയ കാല കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചുകൊണ്ടാണ് തിങ്കളാഴ്ച പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ മരണ വീടുകൾ സന്ദർശിച്ചു. പിന്നീട് അയർകുന്നം മണ്ഡലം തൂത്തുട്ടി അയർക്കുന്നം ആശ്രമം സന്ദർശിച്ച് സക്കറിയാസ് മാർ പീലക്സിനോസിന്റെ അനുഗ്രഹം വാങ്ങി. തുടർന്ന് സെന്റ് പോൾസ് സി.എസ്.ഐ പള്ളി ഫാദർ അരുൺ ജി. ജോർജിനെ വീട്ടിൽ സന്ദർശിച്ചു.
തിരുവഞ്ചൂർ കുന്നേമഠം, തിരുവഞ്ചൂർ മൗണ്ട് കാർമൽ ചർച്ച് എന്നിവ സന്ദർശിച്ചു. യു.ഡി.എഫ് സംസ്ഥാന നേതാക്കൾക്കൊപ്പം പുതുപ്പള്ളി പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. വൈകീട്ട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.
പ്രമുഖരെ കണ്ട് വോട്ടുതേടി ജെയ്ക് സി. തോമസ്
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് യാക്കോബായ സഭ ആസ്ഥാനത്തും മറ്റ് പ്രമുഖരെയും കാണാനാണ് രാവിലെ സമയം ചെലവഴിച്ചത്.മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട കേസിന്റെ കാര്യത്തിന് കായംകുളം കോടതിയിലും എത്തി. മന്ത്രി വി.എൻ. വാസവനൊപ്പം വരുന്ന വഴിയിൽ അപകടത്തിൽ പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ സാഹയവും ലഭ്യമാക്കി.തുടർന്ന് വൈകുന്നേരത്തോടെ മണ്ഡലത്തിൽ എത്തി. അവിടെ വോട്ടർമാരെ കണ്ട് വോട്ട് തേടി. 16 നാണ് എൽ.ഡി.എഫ് കൺവെൻഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.