പി.എം.ജി.എസ്.വൈ പദ്ധതിയിൽ 43 ഗ്രാമീണ റോഡുകൾക്ക് അനുമതി
text_fieldsപൊൻകുന്നം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയുടെ നാലാംഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു.
നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമിക്കാനാണ് നാലാംഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. 100 ലധികം റോഡുകൾ സമർപ്പിച്ചെങ്കിലും മൺപാതകൾക്ക് മാത്രമാണ് നാലാംഘട്ടത്തിൽ അനുമതി ലഭിച്ചത്.
ഈ റോഡുകൾ ജില്ലയിലെ പി.എം.ജി. എസ്.വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ആറ് മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടം പിടിച്ചത്. അഞ്ച് വർഷത്തേക്കാണ് ഈ പട്ടികയുടെ കാലാവധി. നാലാംഘട്ടത്തിലെ ഈ റോഡുകളിൽ നിന്ന് 10 ശതമാനം റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും എം.പി പറഞ്ഞു.
വിവിധ പഞ്ചായത്തുകളിൽ അനുമതി ലഭിച്ച റോഡുകൾ
തിടനാട് പഞ്ചായത്ത്: കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാണിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാണിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് (ചിറ്റാറ്റിൻകര നസ്രത്ത് മഠം), ചെമ്മലമറ്റം -കല്ലറങ്ങാട് -പൂവത്തോട് റോഡ്,പൂവാണിക്കാട് -ഇരുപ്പക്കാവ് റോഡ്.
പൂഞ്ഞാർ പഞ്ചായത്ത്: വാഴേക്കാട്- ഊരത്തുപടി റോഡ്, ചെമ്മലമറ്റം- കരിമ്പനോളി -കൊക്കരണി -ചേന്നാട് മാളിക റോഡ്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്: അടിവാരം -കൊട്ടത്തവളം -കോലാഹലമേട് റോഡ്, അരുവിക്കച്ചാൽ- മലയിഞ്ചിപ്പാറ റോഡ്, കോട്ടക്കല്ല് -വാഴേക്കാട് റോഡ്, പെരിങ്ങുളം- പച്ചിക്കൽ -അടിവാരം -വാകച്ചുവട് -തങ്ങൾപാറ റോഡ്, കപ്ലങ്ങാട് -കുന്തൻപാറ റോഡ്, ഇടമല -ഈന്തുംതടം റോഡ്, അടിവാരം- കുരിശുമല റോഡ്.
തീക്കോയി പഞ്ചായത്ത്: മാടത്താണി-മലമേൽ- നാടുനോക്കി- വഴിക്കടവ് റോഡ്, മർമല -അരുവി -ചാമപ്പാറ റോഡ്, ഞാണ്ടുകല്ല് -മക്കൊല്ലി- രണ്ടാട്ടുമുനി -കരിയിലക്കാനം റോഡ്, വെള്ളികുളം -കരിക്കാട് -കൊക്കോ വളവ്- പുളിക്കാനം റോഡ്.
കൂട്ടിക്കൽ പഞ്ചായത്ത്: പറത്താനം -ഒടിച്ചുകുത്തി- കൂട്ടിക്കൽ -ഔട്ട്പോട്ട് റോഡ്, പ്ലാപ്പള്ളി- ആറേക്കർ -കവല റോഡ്, മുണ്ടപ്പള്ളി- കൂന്തൻപാറ റോഡ്, പറത്താനം- 10 ഏക്കർ -സീവ്യൂ -കവല റോഡ്, ഞർകാട് ടോപ്പ് -ഗുരുമന്ദിരം കൂപ്പ് റോഡ്, കൊടുങ്ങ -ചോറുക്ക റോഡ്, മാതമല- സെമിത്തേരി റോഡ്.
എരുമേലി പഞ്ചായത്ത്: എരുത്വാപ്പുഴ -കീരുത്തോട് -മൂക്കൻപെട്ടി റോഡ്.
കോരുത്തോട് പഞ്ചായത്ത്: ആനക്കുളം- 10 ഏക്കർ കോളനി -പനക്കച്ചിറ 504 റോഡ്, ബാങ്ക് പടി -പട്ടാളക്കുന്ന്- തുണ്ടത്തിപടി -ചാലിൽ പടി റോഡ്, ഇടുക്കി കവല- മാടപ്പാറ- കോസടി റോഡ്, ഇടുക്കി കവല -കടുവാക്കുഴി- കിട്ടൻ റോഡ്, മക്കപ്പുഴക്കുന്ന് -ശ്മശാനം റോഡ്, മാടപ്പാറപടി- കൊപ്പാറ കാ ണിക്കവഞ്ചി റോഡ്, കൊട്ടാരംകട -മേനോത്ത് പടി റോഡ്, പനക്കച്ചിറ -ആനക്കുളം 504- മടുക്ക റോഡ്, രാമചന്ദ്രൻപടി -കല്ലുംതലക്കൽപടി റോഡ്, ആനക്കുളം -കൂപ്പ് -സത്രം റോഡ്, കണ്ണാട്ടുകാവൽ -പ്ലാക്കൽപടി റോഡ്.
മുണ്ടക്കയം പഞ്ചായത്ത്: അമരാവതി -വള്ളക്കടവ്- വെള്ളയനടി റോഡ്.
കങ്ങഴ പഞ്ചായത്ത്: ഗണപതിച്ചിറ- ചുങ്കപ്പടി റോഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.