കേന്ദ്രം ഭരണഘടനയെ വെല്ലുവിളിക്കുന്നു–വി.എൻ. വാസവൻ
text_fieldsപൊൻകുന്നം: ബി.ജെ.പി ഭരണം രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നെന്ന് മന്ത്രി വി.എൻ. വാസവൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകണമോ എന്ന് തീരുമാനിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്. അഡ്വ. എം.എ. ഷാജി അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ്, ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം, മുതിർന്ന സി.പി.എം നേതാവ് കെ.ജെ. തോമസ്, വിവിധ നേതാക്കളായ കെ.എം. രാധാകൃഷ്ണൻ, ഒ.പി.എ സലാം, അഡ്വ. ഗിരീഷ് എസ്. നായർ, ഷമീം അഹമ്മദ്, വി.ജി. ലാൽ, കെ. രാജേഷ്, പി.എ. താഹ, എസ്. വിപിൻ, ഷെമീർ ഷാ, തോമസ് കാപ്പൻ, ടി.എൻ. ഗിരീഷ് കുമാർ, ജോസ് മടുക്കക്കുഴി, ജോസ്കുട്ടി വെട്ടിക്കാട്ട്, കെ.എച്ച്. റസാഖ്, മനോജ് വടക്കേപുരക്കൽ, എൽ.ഡി.എഫ് കൺവീനർ എ.എം. മാത്യു ആനിത്തോട്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.