ചിറക്കടവ് തിരുനീലകണ്ഠന്റെ കൊമ്പുകൾ മുറിച്ചത് ആറുവർഷത്തിനുശേഷം
text_fieldsപൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠന്റെ കൊമ്പുകൾ മുറിച്ചു. ആറുവർഷത്തിനുശേഷമാണ് കൊമ്പുമുറിക്കൽ നടത്തിയത്.
കൊമ്പുകൾക്ക് നീളമേറിയതിനാൽ തീറ്റയെടുക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു. 2017ലായിരുന്നു ഇതിനുമുമ്പ് കൊമ്പ് മുറിക്കൽ നടത്തിയത്. മദപ്പാടുമൂലമാണ് കൊമ്പ്മുറിക്കൽ വൈകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ആനകളിലൊന്നാണ് തിരുനീലകണ്ഠൻ. എളമക്കര സ്വദേശി വിനയകുമാറാണ് വെള്ളിയാഴ്ച കൊമ്പുകളുടെ നീളം കുറച്ചത്. 17കിലോയിലേറെ ഭാഗം രണ്ടുകൊമ്പുകളിൽനിന്നായി മുറിച്ചു. ഇത് വനംവകുപ്പ് അധികൃതർ ഏറ്റുവാങ്ങി.
ദേവസ്വം അസി. കമീഷണർ എം.ജി. മധു, െഡപ്യൂട്ടി കമീഷണർ ദിലീപ്കുമാർ, വനംവകുപ്പ് റേഞ്ച് ഓഫിസർ ഹരികുമാർ, സബ്ഗ്രൂപ് ഓഫിസർ എ.പി. അശോക് കുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുമുറിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.