കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ
text_fieldsപൊൻകുന്നം: ഇളങ്ങുളം പള്ളി-നായിപ്ലാവ് റോഡിൽ കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. പുല്ലാട്ടുകുന്നിനും പന്തമാക്കലിനും ഇടയിലെ കലുങ്ക് അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് വകുപ്പ് തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ.
കൽക്കെട്ട് തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടപ്പോൾ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്ന് പഞ്ചായത്തംഗം നിർമല ചന്ദ്രൻ പറഞ്ഞു. വാഴൂർ റോഡ് സെക്ഷൻ അസി. എൻജിനീയർ സ്ഥലത്തെത്തി അപകടാവസ്ഥ ബോധ്യപ്പെട്ട് എസ്റ്റിമേറ്റ് എടുത്തെങ്കിലും പുനർനിർമാണത്തിനുള്ള നടപടി സ്വീകരിച്ചില്ല.
സ്കൂൾ ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങി നിരവധി വാഹനങ്ങൾ പോകുന്ന വഴിയാണിത്. പൊൻകുന്നം-പാലാ റോഡിൽ ശബരിമല തീർഥാടക വാഹനങ്ങളുടെ തിരക്കേറുമ്പോൾ സമാന്തരപാതയായി ഉപയോഗിക്കുന്ന റോഡാണിത്. പ്രശ്നപരിഹാരമാവശ്യപ്പെട്ട് വീണ്ടും പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് നിർമല ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.