ഈ ചായക്കടയിൽ രാഷ്ട്രീയമാവാം
text_fieldsപൊൻകുന്നം: നാടിെൻറ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയാണീ ചായക്കട. ഡീലക്‌സ് ടീ ഷോപ്പ് എന്ന കടയിൽ കയറി ഇത്തിരിനേരം രാഷ്ട്രീയം പറയുകയോ അതല്ലെങ്കിൽ കേൾവിക്കാരാകുകയോ ചെയ്യാത്ത രാഷ്ട്രീയക്കാരില്ല. 55 വർഷമായി രാഷ്ട്രീയത്തിനൊപ്പം തന്നെയാണ് ഈ കടയുടെ സഞ്ചാരം. കടയുടമ പൊൻകുന്നം പുളിക്കപ്പറമ്പിൽ പി.എ. അബ്ദുൽ റഹ്മാൻ കേരള കോൺഗ്രസ്-എം ജോസ് വിഭാഗം ചിറക്കടവ് മണ്ഡലം സെക്രട്ടറിയാണ്. പക്ഷേ, ഉപഭോക്താക്കളുടെ മുന്നിൽ രാഷ്ട്രീയക്കാരനല്ല ഇദ്ദേഹം.
ഇദ്ദേഹത്തിെൻറ എതിർ പാർട്ടികളിലെ രാഷ്ട്രീയക്കാരുൾപ്പെടെ സസ്‌നേഹം ഇവിടെയെന്നുമുണ്ടാവും. എതിരാളികളായവർ അവിടെയുണ്ടെങ്കിലും പരസ്പരം വാഗ്വാദത്തിന് ഒരിക്കലും ഈ കട സാക്ഷിയായിട്ടില്ല. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഇവിടത്തെ ചായയുടെ രുചി തേടിയെത്തുന്നവരിൽ ഏറെയും രാഷ്ട്രീയക്കാർ.
ഇവിടെ കോൺഗ്രസ്, കേരള കോൺഗ്രസ്, സി.പി.എം., സി.പി.ഐ, ബി.ജെ.പി എന്നിങ്ങനെ തരംതിരിവില്ല-എല്ലാവരുമെത്തും. അബ്ദുൽ റഹ്മാെൻറ പിതാവ് പി.എം. അബ്ദുൽ ഖാദറിെൻറ കാലം തൊട്ടേ ഇവിടം രാഷ്ട്രീയ താവളമാണ്. അദ്ദേഹം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറായിരുന്നു. ഇപ്പോൾ അബ്ദുൽ റഹ്മാനൊപ്പം സഹോദരങ്ങളായ ജമാലുദ്ദീൻ, താജുദ്ദീൻ എന്നിവരും കടയിൽ സഹായത്തിനുണ്ട്.സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. ബാലചന്ദ്രൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷാജി നല്ലേപ്പറമ്പിൽ, കോൺഗ്രസ് സംസ്‌കാരസാഹിതി ചെയർമാൻ സേവ്യർ മൂലകുന്ന്, ബി.ജെ.പി.നേതാവ് വിജു മണക്കാട്, കോൺഗ്രസ് നേതാവ് അഡ്വ. സുരേഷ് ടി. നായർ, സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, തുടങ്ങി എല്ലാ പാർട്ടിക്കാരും ദിവസത്തിലൊരിക്കലെങ്കിലും ഇവിടെയെത്താതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.