പാലിയേറ്റിവ് കെയർ ഭാരവാഹി വീടും സ്ഥലവും തട്ടിയെടുത്തതായി വയോധികയുടെ പരാതി
text_fieldsപൊൻകുന്നം (കോട്ടയം): ആശ്രമ പാലിേയറ്റിവ് കെയർ ഭാരവാഹി വീടും സ്ഥലവും തട്ടിയെടുത്തതായി വയോധികയുടെ പരാതി. ചെറുവള്ളി പാറക്കമുറി സരസ്വതിയമ്മയാണ് പരാതിക്കാരി. 47 സെൻറ് സ്ഥലവും വീടും വാഴൂർ തീർഥപാദ ആശ്രമത്തിനു ദാനം കൊടുക്കാമെന്ന വ്യാജേന ആശ്രമത്തിൽ പ്രവർത്തിക്കുന്ന കെ.ബി. മനോജ് സ്വന്തം പേരിലേക്ക് തീറെഴുതി വാങ്ങി എന്നാണ് ആരോപണം. സ്ഥലവും വീടും തിരികെ നൽകുന്നതുവരെ ഇടിഞ്ഞു വീഴാറായ വീട്ടിൽ തന്നെ കഴിയുമെന്ന നിലപാടിലാണ് 77കാരിയായ സരസ്വതിയമ്മ.
ഏകമകെൻറ മരണത്തെ തുടർന്ന് ഏഴുവർഷം മുമ്പ് വയോധികരായ സരസ്വതിയമ്മയും ഭർത്താവ് അനന്ത പത്മനാഭൻ നായരും വാഴൂരിൽ പ്രവർത്തിക്കുന്ന ആശ്രമത്തിൽ അഭയം തേടി. നാല് മാസത്തിനുശേഷം ഭർത്താവ് മരണപ്പെട്ടു. സരസ്വതിയമ്മയുടെ പേരിലെ 47 സെൻറിൽ നാലിലൊന്നു വാഴൂർ തീർഥപാദാശ്രമത്തിന് ദാനം നൽകാൻ തീരുമാനിച്ചു.
എന്നാൽ, ആശ്രമത്തിന് നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിലെ തന്നെ പാലിയേറ്റിവ് കെയർ ചുമതലയുള്ള മനോജ് സ്വന്തം പേരിലേക്ക് തീറാധാരം എഴുതിയെന്നാണ് പരാതി. ആധാരം എഴുതുന്ന സമയത്ത് വായിച്ചുനോക്കാൻ സമ്മതിച്ചില്ലെന്നും ദാനം നൽകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തീറാധാരത്തിൽ ഒപ്പിട്ടതെന്നും സരസ്വതിയമ്മ പറയുന്നു.
ഇതിനിടെ സരസ്വതിയമ്മ ആശ്രമജീവിതം അവസാനിപ്പിച്ച് വീട്ടിലെത്തി, കലക്ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകി. സ്ഥലം താൻ വിലകൊടുത്ത് വാങ്ങിയതാണെന്നാണ് മനോജ് പറയുന്നത്. ഒരു രൂപപോലും ലഭിച്ചില്ലെന്ന് സരസ്വതിയമ്മയും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസത്ത മഴയിൽ ഒരു ഭാഗം ഇടിഞ്ഞ വീടിെൻറ ഒരു മുറിയിലാണ് സരസ്വതിയമ്മ രണ്ടു മാസമായി താമസിക്കുന്നത്. ചിറക്കടവ് പഞ്ചായത്ത് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിക്കാൻ എത്തിയെങ്കിലും ഇവർ തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.