സംസ്ഥാനത്തെ ആദ്യ സമ്പൂർണ യു.ത്രി.എ പഞ്ചായത്തായി എലിക്കുളം
text_fieldsപൊൻകുന്നം: സംസ്ഥാന സർക്കാറിന്റെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്ന ബഹുമതിക്ക് പിന്നാലെ എലിക്കുളം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ സമ്പൂർണ യു.ത്രി എ പഞ്ചായത്തായി എം.ജി യൂനിവേഴ്സിറ്റി പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാരെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്റെ (യു.ത്രി എ) ഭാഗമാവുകയാണ് എലിക്കുളം.
എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഏറ്റുവാങ്ങി. ഐ.യു.സി.സി.എസ് ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. യു.ത്രി എ മെന്റർ ഡോ. സി.തോമസ് എബ്രഹാം ആമുഖപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.