കാഞ്ഞിരപ്പള്ളി ഡിവിഷനിൽ കഴിഞ്ഞ വർഷം അപകടത്തിൽ പൊലിഞ്ഞത് 25 ജീവൻ
text_fieldsപൊൻകുന്നം: ഒരുവർഷത്തിനിടെ കാഞ്ഞിരപ്പള്ളി പൊലീസ് സബ്ഡിവിഷൻ പരിധിയിൽ അപകടത്തിൽ പൊലിഞ്ഞത് 25 പേരുടെ ജീവൻ. 2020 ജനുവരി മുതൽ ഡിസംബർ വരെ നടന്ന അപകടങ്ങളുടെ കണക്കാണിത്. പ്രധാനമായും പി.പി റോഡിലെയും കെ.കെ റോഡിലെയും അപകടങ്ങളാണിവ. 367 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കില്ലാത്ത പല അപകടങ്ങളും പൊലീസിനെ അറിയിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ല. ചെറിയ അപകടങ്ങൾ ഇക്കാലയളവിൽ മുന്നൂറിലേറെ വരും. ഏറെയും പാലാ-പൊൻകുന്നം റോഡിലാണ്. മഴക്കാലത്തും രാത്രിസമയത്തുമാണ് അപകടങ്ങളേറെയും. രാത്രി ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ ഓടിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
തീവ്രപ്രകാശമുള്ള ലൈറ്റുകൾമൂലം എതിരെവരുന്ന വാഹനങ്ങൾക്ക് വഴിയാത്രക്കാരെ കാണാനാകാത്തത് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നു. ഇതിനിടെ ഒറ്റ ലൈറ്റ് മാത്രമിട്ട് ഓടുന്ന ഹെവി വാഹനങ്ങളും അപകടത്തിനിടയാക്കുന്നുണ്ട്. എതിരെവരുന്നത് ഇരുചക്രവാഹനമാണെന്ന ധാരണയാണ് ഇത് ഡ്രൈവർമാർക്ക് നൽകുന്നത്.
എൻഫോഴ്‌സ്‌മെൻറ് പരിശോധന വേണം
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം കാഞ്ഞിരപ്പള്ളി താലൂക്കിെൻറ വിവിധ റോഡുകളിൽ അമിതവേഗം, വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത്, വാഹനങ്ങളിൽ അമിതപ്രകാശം, ലൈറ്റുകൾ ഘടിപ്പിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് സഹൃദയവേദി ആവശ്യപ്പെട്ടു. വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ തുടങ്ങിയവക്കെതിരെയും നടപടി വേണം. ലാലിച്ചൻ പാട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. സാജൻ അഞ്ചനാട്, ജോഷി മുണ്ടുചിറ, റെജി കൊച്ചുകരിപ്പാപറമ്പിൽ, റോയിസ് പുന്നൂസ്, ടോജി വെട്ടിയാങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.