ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിയെ മർദിച്ചെന്ന്
text_fieldsപൊൻകുന്നം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാർഥി രാമാനുജനെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചതായി പരാതി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് രാമാനുജെൻറ പിതാവ് പൊൻകുന്നം മാനമ്പള്ളിൽ അനിൽകുമാർ പരാതി നൽകി.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എന്നിവർക്കാണ് പരാതി നൽകിയത്. കോളജിന് മുൻവശം സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും എരുമേലി ഡിപ്പോയിലെ ആർ.എൻ.സി 870ാം നമ്പർ ബസിലെ കണ്ടക്ടർ വിസമ്മതിച്ചു.
ഫുൾ ടിക്കറ്റെടുത്താണ് മകൻ യാത്ര ചെയ്തത്. ബസ് നിർത്താതെ വന്നപ്പോൾ വിദ്യാർഥി ബെല്ലടിച്ചെന്നു പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലക്കടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പരിക്കേറ്റ രാമാനുജൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.