കെ.എസ്.ആർ.ടി.സി; പൊൻകുന്നം ഡിപ്പോയിൽ പെട്രോൾ പമ്പ് വരുന്നു
text_fieldsപൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പെട്രോൾ പമ്പ്
പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ പുതിയ പമ്പിൽനിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഡിപ്പോക്കുള്ളിൽ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന പമ്പാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയോരത്ത് ഡിപ്പോക്ക് മുൻഭാഗത്താണ് പമ്പ് നിർമിക്കുന്നത്.
ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലെ പമ്പിന്റെ ഭാഗത്ത് തന്നെയാണ് പുതിയ പമ്പ് വരുന്നത്. ഡിപ്പോയുടെ മുൻവശം നിരപ്പാക്കി വാഹനങ്ങൾക്ക് സുഗമമായി അകത്തേക്ക് പ്രവേശിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. ഈ മാസം അവസാനത്തോടെ പമ്പ് പൂർണസജ്ജമാകും. ശബരിമല തീർഥാടക വാഹനങ്ങൾക്ക് ഉൾപ്പെടെ ഇത് ഏറെ പ്രയോജനപ്പെടും. ഒരു ടാങ്ക് പൂർണമായും കെ.എസ്.ആർ.ടി.സിക്ക് ഡീസലിനും രണ്ട് ടാങ്ക് ജനങ്ങൾക്കായുമാണ് സ്ഥാപിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.