Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightലാഭത്തിൽ ഓടിയത് മതി ...

ലാഭത്തിൽ ഓടിയത് മതി റൂട്ട് മാറ്റിയതോടെ കെ.എസ്.ആർ.ടി.സി സർവിസ് നഷ്ടത്തിൽ

text_fields
bookmark_border
ksrtc
cancel

പൊ​ൻ​കു​ന്നം: കെ.​എ​സ്.​ആ​ർ.​ടി.​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യു​ടെ കോ​ഴി​ക്കോ​ട് സ​ർ​വി​സ്​ റൂ​ട്ട് മാ​റ്റി​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​ത്തി​ലേ​ക്ക്. രാ​വി​ലെ 8.15ന് ​പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് നേ​ര​ത്തേ തൃ​ശൂ​ർ, കു​ന്നം​കു​ളം, എ​ട​പ്പാ​ൾ, കു​റ്റി​പ്പു​റം വ​ഴി​യാ​യി​രു​ന്നു കോ​ഴി​ക്കോ​ട് എ​ത്തി​യി​രു​ന്ന​ത്. ഇ​ത്​ തൃ​ശൂ​ർ, വാ​ടാ​ന​പ്പ​ള്ളി, തൃ​പ്ര​യാ​ർ, ച​മ്ര​വ​ട്ടം വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദി​വ​സേ​ന 6000 രൂ​പ മു​ത​ൽ 15,000 രൂ​പ വ​രെ ക​ല​ക്​​ഷ​നി​ൽ കു​റ​വു​ണ്ടാ​യ​താ​യാ​ണ്​ ആ​ക്ഷേ​പം.

35,000 രൂ​പ വ​രെ ദി​വ​സം ക​ല​ക്​​ഷ​ൻ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഇ​തി​ന്‍റെ പ​കു​തി മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​ത്. ഈ ​ബ​സി​ൽ പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്​ 15ഓ​ളം സ്ഥി​രം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ടു​നി​ന്ന്​ ബ​സ് തി​രി​കെ പൊ​ൻ​കു​ന്ന​ത്തി​ന് പു​റ​പ്പെ​ടു​ന്ന​ത് രാ​ത്രി 7.30ന് ​പ​ഴ​യ റൂ​ട്ടി​ലൂ​ടെ​യാ​ണ്. ഈ ​സ​മ​യ​ത്ത് ധാ​രാ​ളം യാ​ത്ര​ക്കാ​രെ ല​ഭി​ക്കു​ന്നു​മു​ണ്ട്. ഡി​പ്പോ യൂ​നി​റ്റ് ഓ​ഫി​സ​റാ​ണ് റൂ​ട്ട് ക്ര​മീ​ക​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ റൂ​ട്ട് മാ​റ്റ​മെ​ന്നും പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC service loss
Next Story