പൊൻകുന്നത്ത് വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസ് കെട്ടിടം ജീർണാവസ്ഥയിൽ
text_fieldsപൊൻകുന്നം: 55 വർഷത്തിലേറെ പഴക്കമുള്ള കേരള വാട്ടർ അതോറിറ്റിയുടെ പൊൻകുന്നം സെക്ഷൻ ഓഫിസ് ജീർണാവസ്ഥയിൽ. കെ.വി.എം.എസ് ജങ്ഷനിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ബഹുനിലകെട്ടിടത്തിന്റെ പിൻവശത്താണ് പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ചോരാതിരിക്കാനായി കെട്ടിടത്തിനുമുകളിൽ പടുതാ വിരിച്ചിരിക്കുകയാണ്. എട്ടുപേർ ജോലിചെയ്യുന്ന കെട്ടിടത്തിന്റെ മേൽത്തട്ട് ഇളകി കമ്പി പുറത്തേക്ക് തള്ളിനിൽക്കുകയാണ്. സിമന്റുപാളി തകർന്ന് ജീവനക്കാരുടെ മേൽ പതിച്ചിട്ടുണ്ട്. ഭിത്തിയുടെ മുകൾഭാഗം തകർന്ന നിലയിലാണ്.
കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിച്ച് ഫയലുകൾ മുഴുവൻ നനഞ്ഞു നശിക്കുകയാണ്. താലൂക്കിലെ മിക്ക ഓഫിസുകളും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോഴും വാട്ടർ അതോറിറ്റിയുടെ ഓഫിസ് ജീർണിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.