ആശ്രയമായി മോട്ടോർ വാഹന വകുപ്പും കോട്ടയം ജില്ല ഭരണകൂടവും;അട്ടിവളവ് അപകടത്തിൽപെട്ടവർ തിരികെ നാട്ടിലേക്ക്
text_fieldsപൊൻകുന്നം: ജില്ല ഭരണകൂടവും മോട്ടോർ വാഹന വകുപ്പും ആശ്രയമായപ്പോൾ കണമല അട്ടിവളവ് അപകടത്തിൽപെട്ടവർ നാട്ടിലേക്ക് യാത്രതിരിച്ചു. ബുധനാഴ്ച രാവിലെയാണ് എരുമേലി കണമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് കർണാടക കോലാർ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടത്.
സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടശേഷം ശബരിമല ചവിട്ടാൻ ഇത്തവണ സാധ്യമല്ല എന്നതിനാൽ തിരികെ നാട്ടിലേക്ക് പോകാനായിരുന്നു ഭക്തരുടെ ആഗ്രഹം. കലക്ടറുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപകടത്തിൽപെട്ടവരെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൊതുപ്രവർത്തകരുടെ സഹായത്തോടെ ഏകോപിപ്പിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കലക്ടർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ, ആശുപത്രി അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. സുമേഷ്, ആൻഡ്രൂസ് എന്നിവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.