ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിക്കണം
text_fieldsപൊന്‍കുന്നം: മലയോര മേഖലയുടെ കവാടമായ പൊന്‍കുന്നം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഏതാനും നാളുകള്‍ക്ക് മുമ്പാണ് അടച്ചുപൂട്ടിയത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന എയ്ഡ് പോസ്റ്റിന്റെ ബോര്‍ഡും ആ മുറിയില്‍നിന്നും മാറ്റി. ദിനംപ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റാൻഡില്‍ പൊലീസ് എയ്ഡ് പോസ്റ്റ് അനിവാര്യമാണ്. വിവിധ കാരണങ്ങളാൽ സ്റ്റാൻഡിൽ വാക്കേറ്റവും ബസ് ജീവനക്കാരുടെ തർക്കവും പതിവാണ്. ബസില്‍ കയറുന്നതിനെ ചൊല്ലി വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുമുണ്ട്. യാത്രക്കാര്‍ ബസ് കാത്ത് നിൽക്കുന്ന ബസ് വേക്ക് മുന്നില്‍ പാര്‍ക്കിങ് പാടില്ലെങ്കിലും സ്വകാര്യ ബസുകള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നത് പതിവാണ്. സ്റ്റാൻഡില്‍ മദ്യപാനികളുടെ ശല്യവും പതിവാണ്. പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുവാന്‍ പൊലീസ് എയ്ഡ് പോസ്റ്റ് എത്രയുംവേഗം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.