Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightവ​ർ​ക്ക്​​ഷോ​പ്പി​ൽ...

വ​ർ​ക്ക്​​ഷോ​പ്പി​ൽ മോ​ഷ​ണം; മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ല​ൻ കെ. ​തോ​മ​സ്
cancel
camera_alt

അ​ല​ൻ കെ. ​തോ​മ​സ്

പൊ​ൻ​കു​ന്നം: ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ള്‍ അ​ട​ക്കം ഇ​രു​മ്പ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി വ​ള​വു​ക​യം ഭാ​ഗ​ത്ത് കാ​ക്ക​നാ​ട്ട് അ​ല​ൻ കെ. ​തോ​മ​സ് (32) അ​റ​സ്റ്റി​ൽ.

ഇ​യാ​ൾ മു​മ്പ്​ ജോ​ലി ചെ​യ്തി​രു​ന്ന കോ​പ്രാ​ക്ക​ളം ഭാ​ഗ​ത്തു​ള്ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ലോ​റി​യു​ടെ ഡി​സ്കു​ക​ളും ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ക്കി ലി​വ​ർ, ടൂ​ൾ​സ് ബോ​ക്സ്‌, 100 കി​ലോ വ​രു​ന്ന ഇ​രു​മ്പ് അ​ട​ക​ല്ല് തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ 44,000 രൂ​പ​യു​ടെ മു​ത​ലു​ക​ൾ മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.

എ​സ്.​എ​ച്ച്.​ഒ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ വി.​പി. ബി​നു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷാ​ജി ചാ​ക്കോ, പി.​കെ. ഷാ​ന​വാ​സ്, അ​രു​ൺ സോ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime News
News Summary - Theft in the workshop-The ex-employee is under arrest
Next Story