നിലത്തിരുന്ന് ജോലിചെയ്ത് പ്രതിഷേധിച്ച് വി.ഇ.ഒ
text_fieldsപൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഓഫീസിൽ നിലത്തിരുന്ന് ജോലിചെയ്ത് വി.ഇ.ഒ.ആൻസി ജോസഫിന്റെ പ്രതിഷേധം. വി.ഇ.ഒമാരുടെ കരിദിനാചരണത്തിന്റെ ഭാഗമായി കസേരയിൽ ഇരിക്കാതെ നിലത്തിരുന്നാണ് ഫയൽ നോക്കിയത്. കഴിഞ്ഞദിവസം വി.ഇ.ഒമാരുടെ സമരം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ബ്ലോക്ക് സെക്രട്ടറിയുടെ കീഴിൽ ശമ്പളം മാറുകയും ഹാജർബുക്ക് സ്വന്തമായി സൂക്ഷിക്കുകയും ചെയ്തിരുന്ന വി.ഇ.ഒമാർ ഇനിമുതൽ ജോലിചെയ്യുന്ന പഞ്ചായത്തുകളിൽ ഹാജർ രേഖപ്പെടുത്തണമെന്നും പഞ്ചായത്ത് ഓഫീസ് ഉപയോഗിച്ച് ജോലി നിർവഹിക്കണമെന്നും ഉത്തരവായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമരത്തിലായിരുന്നു ഇവർ. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച കരിദിനാചരണം സംഘടിപ്പിച്ചത്. ഹാജർ പഞ്ചായത്തിലാണെങ്കിലും ശമ്പളം മാറിനൽകുന്നത് ബ്ലോക്ക് സെക്രട്ടറിമാർ തന്നെയാവും. എന്നാൽ പഴയരീതി തന്നെ തുടരണമെന്നാണ് വി.ഇ.ഒമാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.