കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം: ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ഉമ്മൻ ചാണ്ടിയില്ല
text_fieldsകോട്ടയം ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ഡി.സി.സി. സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ല. 27-ാം തീയതി കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്
ശശി തരൂര്‍ എം.പിയ്ക്ക്, എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതില്‍ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് ചിത്രം ഒഴിവാക്കലിന് പിന്നിലെന്നാണ് സൂചന. വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഡി.സി.സി. നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ കോരുത്തോട് ടൗണില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് അധ്യക്ഷന്‍. ഇവരുടേത് കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.സി. ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്.
അതേസമയം, വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററില്‍ വെച്ചതെന്നുമാണ് ഡി.സി.സി. വിശദീകരണം. എന്നാൽ, പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ഉടലെടുക്കുന്നതിന്റെ ഭാഗമാണെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.