Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വദേശ് ദർശൻ 2.0...

സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസം പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസം പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു
cancel

കോ​ട്ട​യം: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ദേ​ശ് ദ​ർ​ശ​ൻ സ്‌​കീം 2.0 കു​മ​ര​കം ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ജ​മ്മു​കശ്മീ​ർ ത​ല​സ്ഥാ​ന​മാ​യ ശ്രീ​ന​ഗ​റി​ലെ ബ​ക്ഷി സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വ​ദേ​ശി ദ​ർ​ശ​ൻ അ​ട​ക്കം 6400 കോ​ടി രൂ​പ​യു​ടെ 53 പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ലാ​ണ് കു​മ​ര​കം ടൂ​റി​സം പ​ദ്ധ​തി​യും രാ​ജ്യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​ത്.

കു​മ​ര​കം ക​വ​ണാ​റ്റി​ൻ ക​ര​യി​ലെ കെ.​ടി.​ഡി.​സി. വാ​ട്ട​ർ​സ്‌​കേ​പ്സി​ലെ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തെ​യാ​കെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ടൂ​റി​സം മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ വി​ക​സ​ന​ത്തി​ന് സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബി​ന്ദു, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​ര്യാ രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ധ​ന്യ സാ​ബു , വി​ജി രാ​ജേ​ഷ്, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​വി​ത ലാ​ലു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ബി​ജു, കേ​ര​ള ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ സൊ​സൈ​റ്റി സി.​ഇ.​ഒ. കെ. ​രൂ​പേ​ഷ് കു​മാ​ർ, ടൂ​റി​സം വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ. പ​ത്മ​കു​മാ​ർ, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബി. നൂ​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​സ്ഥി​ര ടൂ​റി​സം, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം എ​ന്നി​വ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്വ​ദേ​ശി ദ​ർ​ശ​ൻ 2.0. കേ​ര​ള​ത്തി​ൽ കു​മ​ര​ക​വും ബേ​പ്പൂ​രു​മാ​ണ്​ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. കു​മ​ര​ക​ത്തെ വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കാ​യി 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കു​മ​ര​കം പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. വേ​മ്പ​നാ​ട്ടു​കാ​യ​ൽ ക​ര​യി​ൽ 14 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കു​മ​ര​കം പ​ക്ഷി സ​ങ്കേ​തം ന​വീ​ക​രി​ച്ച് എ​ക്കോ-​ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി 13.53 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. 2.84 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 2.4 മീ​റ്റ​ർ വീ​തി​യി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി ന​ട​പ്പാ​ത, പെ​ഡ​സ്ട്രി​യ​ൻ ബ്രി​ഡ്ജു​ക​ളു​ടെ പു​ന​ർ​നി​ർ​മ്മാ​ണം, ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ സെ​ന്‍റ​ർ ന​വീ​ക​ര​ണം, ബോ​ട്ട് ജെ​ട്ടി-​ഡെ​ക്ക് നി​ർ​മാ​ണം, 400 മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​യ​ൽ അ​തി​ർ​ത്തി​യി​ൽ ബോ​ർ​ഡ് വോ​ക്ക്, വാ​ച്ച് ട​വ​ർ നി​ർ​മാ​ണം, പ്ര​വേ​ശ​ന​ഭാ​ഗ​ത്ത് ജ​ലാ​ശ​യ​ത്തി​ന് അ​രി​കി​ൽ ഇ​ന്റ​റാ​ക്ടീ​വ് സോ​ൺ- ടെ​ർ​മി​ന​ൽ ഡെ​ക്ക് നി​ർ​മാ​ണം, പ​ക്ഷി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ കി​യോ​സ്‌​ക് സ്ഥാ​പി​ക്ക​ൽ, സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ക​നാ​ലു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ഇ​ല​ക്ട്രി​ക്ക​ൽ-​ലാ​ൻ​ഡ്സ്‌​കേ​പ്പ് പ്ര​വ​ർ​ത്തി​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterSwadesh Darshan 2.0Kumarakam Tourism Project
News Summary - Prime Minister inaugurated the Swadesh Darshan 2.0 Kumarakam Tourism Project
Next Story