റേഷൻ വാങ്ങാത്ത കുടുംബങ്ങൾ മുൻഗണന പട്ടികയിൽനിന്ന് പുറത്ത്
text_fieldsകോട്ടയം: മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ജില്ലയിലെ 3069 കുടുംബങ്ങൾ മുൻഗണന പട്ടികയിൽനിന്ന് പുറത്ത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽപേർ പുറത്തായത്-1122 . ഏറ്റവും കുറവ് വൈക്കത്താണ്- 212. പൊതുവിഭാഗത്തിലേക്ക് മാറ്റി ഇവർക്ക് ഇനി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല.
പൊതുവിഭാഗത്തിലേക്ക് മാറ്റിയവർ ഏറെയും മുൻഗണന വിഭാഗത്തിലുള്ളവരാണ് (പി.എച്ച്.എച്ച്); 2599 പേരാണ് ഈ വിഭാഗത്തിൽനിന്ന് പുറത്തായത്. അന്ത്യോദയ അന്നയോജന (എ.എ.വൈ)-468, പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്)- രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. വൈക്കം, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിൽനിന്നുള്ള ഒരോ കുടുംബങ്ങളാണ് പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്) വിഭാഗത്തിൽനിന്ന് പുറത്തുപോയത്.
അസുഖങ്ങളടക്കം വ്യക്തമായ കാരണമുള്ളവർ വീണ്ടും അപേക്ഷ നൽകിയാൽ മുൻഗണന പട്ടികയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ മൊത്തം 55,3773 കാർഡുകളാണുള്ളത്. മൊത്തം 935 റേഷൻ കടകളും ജില്ലയിലുണ്ട്. കോട്ടയം താലൂക്കിൽ 267 കടകളാണുള്ളത്. കാഞ്ഞിരപ്പള്ളി-135, ൈവക്കം-176, ചങ്ങനാശ്ശേരി-149, മീനച്ചിൽ 208 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കടകളുടെ എണ്ണം.
അതിനിടെ, റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയില്‍ പുഴുവെന്ന പരാതികളും വ്യാപകമാണ്. ഒരു മാസം മുമ്പ് അരിയില്‍ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈക്കത്ത് 43 കടകളിലെ അരി മാറ്റി നല്‍കിയിരുന്നു. ഇതിനെതുടർന്ന് മറ്റ് താലൂക്കുകളിൽ വിതരണം ചെയ്ത ഇതേ ബാച്ച് നമ്പറിലുള്ള അരിചാക്കുകൾ സംബന്ധിച്ച് അധികൃതര്‍ വിവരം ശേഖരിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല.
കുത്തരിയിലാണ് പുഴുശല്യം രൂക്ഷം. വെളുത്ത നിറമുള്ള പുഴുക്കളും പുഴുക്കട്ടകളുമാണ് പല ചാക്കുകകളിലും. ഇതിനെചൊല്ലി കാര്‍ഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മില്‍ വാക്കേറ്റം പതിവാണ്. നേരത്തെ കടയില്‍ മാസങ്ങള്‍ കേടുകൂടാതെ അരി ഇരിന്നിരുന്നുവെങ്കില് ഇപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുഴു നിറയുകയാണ്. കടകളില്‍ കുറവാണെങ്കിലും ഗോതമ്പിലും പുഴു ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന് കട ഉടമകള്‍ പറയുന്നു.
മുൻഗണനാ പട്ടികയിൽനിന്ന് പുറത്തായവരുടെ താലൂക്ക് തിരിച്ചുള്ള എണ്ണം
(താലൂക്ക്, പി.എച്ച്.എച്ച്, എ.എ.വൈ, എൻ.പി.എസ് എന്ന ക്രമത്തിൽ)
- കോട്ടയം: 961-161-0
- ചങ്ങനാശ്ശേരി-264-27-0
- വൈക്കം:158-53-1
- കാഞ്ഞിരപ്പള്ളി:585-61-1
- മീനച്ചിൽ:631-166-0
- ആകെ: 2599-468-2
ജനുവരിയിലെ റേഷൻ വിഹിതം ഇങ്ങനെ
അന്ത്യോദയ അന്നയോജന (എ.എ.വൈ):
കാർഡിന് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും.
മുൻഗണന വിഭാഗം (പി.എച്ച്.എച്ച്):
ഒരോ അംഗത്തിനും നാല് കിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും(കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽനിന്നും മൂന്ന് കിലോ കുറച്ച്, പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും).
പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്):
- ഓരോ അംഗത്തിനും രണ്ട് കിലോ അരിവീതം കിലോക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അധികവിഹിതമായി മൂന്ന് കിലോ അരി കിലോക്ക് 10.90 രൂപക്ക് ലഭിക്കും
- പൊതുവിഭാഗം(എൻ.പി.എൻ.എസ്): കാർഡിന് ആറ് കിലോ അരി കിലോക്ക് 10.90 രൂപക്ക്
- പൊതുവിഭാഗം സ്ഥാപനം(എൻ.പി.ഐ): കാർഡിന് രണ്ട് കിലോ അരി 10.90 രൂപക്ക് (സിവിൽ സപ്ലൈസ് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.