‘സ്വകാര്യ സർവകലാശാലകൾ വിദ്യാഭ്യാസ കച്ചവടത്തിന് പരവതാനി വിരിക്കും’
text_fieldsകോട്ടയം: വിദേശ സർവകലാശാലകളെ സ്വാഗതംചെയ്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസക്കച്ചവടത്തിനുള്ള ചുവപ്പുപരവതാനിയാണ് വിരിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. അലീന.
ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ 17ന് ചെന്നൈയിൽ സംഘടിപ്പിക്കുന്ന സൗത്ത് സോൺ കൺവെൻഷന്റെ പ്രചാരണാർഥം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലീന. ജില്ല സെക്രട്ടറി എസ്. ആമി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് രലേഷ് ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി. ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. അനന്തഗോപാൽ, ആഷ്ന തമ്പി, ലക്ഷ്മി സദാനന്ദൻ, ഹെലൻ തമ്പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.