വസ്തു ഇടപാട് തർക്കം: വഴിയാത്രികനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമം
text_fieldsഏറ്റുമാനൂർ: വസ്തു ഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടർന്ന് വഴിയാത്രികനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമം. അതിരമ്പുഴ പള്ളിയിലെ മുന്‍ കൈക്കാരന് ഉള്‍പ്പെടെ നാലുപേർ പിടിയിലായി. വാഹനമിടിച്ച് പരിക്കേറ്റ അതിരമ്പുഴ കുടിലില്‍ കെ.ജെ. സെബാസ്റ്റ്യന്‍ (നെല്‍സണ്‍ -58) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ 6.15 ഒാടെ അതിരമ്പുഴ ഐക്കരകുന്നേല്‍ ജങ്ഷന് സമീപമാണ് സംഭവം. നെല്‍സണെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ അതിരമ്പുഴ മറ്റംകവല ഭാഗത്ത് കൂനാനിക്കല്‍ രജി പ്രോത്താസിസ് (52), എറണാകുളം മഞ്ഞുമ്മല്‍ കവലക്കല്‍ ജോസ് കെ. സെബാസ്റ്റ്യന്‍ (45), തൃശൂര്‍ ചേലക്കര തോന്നൂര്‍ക്കര ചീരന്‍കുഴിയില്‍ ഏലിയാസുകുട്ടി, ഷൊർണൂര്‍ കള്ളിപ്പാടം കുനിയില്‍ കെ. സുജേഷ് (32) എന്നിവരെ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിെൻറ നേതൃത്വത്തിൽ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മാന്നാനം സ്വദേശിയായ പ്രവാസിയുടെ സ്ഥലം പണയവസ്തുവായി സ്വീകരിച്ച് രജി പ്രോത്താസിസ് പണം പലിശക്ക് നല്‍കിയിരുന്നു. മറ്റൊരാളുടെ പേരില്‍ ബിനാമിയായി എഴുതി വാങ്ങിയ സ്ഥലം ഉടമ അറിയാതെ രജി മറ്റൊരാള്‍ക്ക് വിറ്റു. ഇതില്‍ ഇടനിലക്കാരനായി നിന്നത് നെല്‍സണായിരുന്നു. കമീഷന് കൃത്യമായി കൊടുക്കാതെവന്നതിനെത്തുടർന്ന് രജിയുമായി ഇടഞ്ഞ നെല്‍സണ്‍ പൊലീസിന് പരാതി നല്കി. സ്ഥലക്കച്ചവടത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി പൊലീസിനോട് പറെഞ്ഞന്ന ധാരണയാണ് തന്നെ വകവരുത്താന്‍ രജിയെ പ്രേരിപ്പിച്ചതെന്നാണ് നെല്‍സണ്‍ പറയുന്നത്. നെല്‍സണുമായി വസ്തുഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചതെന്ന് പൊലീസും പറഞ്ഞു.
വീട്ടില്‍നിന്ന് അതിരമ്പുഴ ഭാഗത്തേക്ക് നടക്കുകയായിരുന്ന നെല്‍സണെ എതിര്‍ദിശയില്‍നിന്ന് വന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്ര സൈലോ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ തൊട്ടടുത്ത വീടിെൻറ മതിലില്‍ ഇടിച്ചുമറിഞ്ഞു. വാഹനത്തില്‍നിന്ന് പുറത്തുകടന്ന മൂവര്‍സംഘം ഉടന്‍ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു. പിന്നാലെ നെല്‍സണുമായി ആശുപത്രിയില്‍ എത്തിയവര്‍ സംഘാംഗങ്ങളായ മൂവരും ഇതേ ആശുപത്രിയില്‍ ചികിത്സക്കെത്തിയതായി കണ്ടു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് ആശുപത്രിയിലെത്തി ക്വട്ടേഷൻ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് രജി പ്രോത്താസിസ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്കിയതാെണന്ന വിവരം അറിയുന്നത്. പിന്നാലെ രജിെയയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിരമ്പുഴ പള്ളിയിലെ മുന്‍ കൈക്കാരനായ രജി പ്രോത്താസിസ് ഏറ്റുമാനൂര്‍-പാലാ റോഡില്‍ ഒലിവര്‍ പ്ലേസ്മെൻറ് എന്ന പേരില്‍ നഴ്സിങ് റിക്രൂട്ട്മെൻറ് സ്ഥാപനം നടത്തി ഒട്ടേറെ പേരെ കബളിപ്പിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ആളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.