Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുണനിലവാരവും വൃത്തിയും...

ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കും ഭക്ഷണശാലകൾക്ക് റേറ്റിങ്

text_fields
bookmark_border
hotel ..food
cancel

കോ​ട്ട​യം: ഗു​ണ​നി​ല​വാ​ര​വും വൃ​ത്തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് റേ​റ്റി​ങ്​ വ​രു​ന്നു. ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ വൃ​ത്തി​യും ഭ​ക്ഷ​ണ ഗു​ണ​നി​ല​വാ​ര​വും സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ഫൈ​വ്സ്റ്റാ​ർ വ​രെ റേ​റ്റി​ങ്​ ന​ൽ​കാ​വു​ന്ന സം​വി​ധാ​നം ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പാ​ണ് ഒ​രു​ക്കു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 45 ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യാ​ണ് റേ​റ്റി​ങ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. വൃ​ത്തി​യി​ലും ഗു​ണ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​യി പാ​ച​ക​ക്കാ​ർ, വി​ള​മ്പു​ന്ന​വ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്​​ക​ണ​വും ന​ൽ​കും. റേ​റ്റി​ങ്​ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നു സം​വി​ധാ​ന​മു​ണ്ടാ​കും. റേ​റ്റി​ങ്​ കു​റ​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

കാ​മ്പ​സു​ക​ളി​ൽ സു​ര​ക്ഷി​ത​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള 'ഈ​റ്റ് റൈ​റ്റ് കാ​മ്പ​സ്' പ​ദ്ധ​തി​യി​ൽ ക​ല​ക്‌​ട​റേ​റ്റ്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി, അ​രു​വി​ത്തു​റ സെ​ന്‍റ്​ ജോ​ർ​ജ് കോ​ള​ജ്, പാ​ത്താ​മു​ട്ടം സെ​ന്‍റ്​ ഗി​റ്റ്‌​സ് കോ​ള​ജ് എ​ന്നി​വ​യെ ഉ​ൾ​പ്പെ​ടു​ത്തി ഇ​വി​ടു​ത്തെ കാ​ന്‍റി​നു​ക​ളി​ൽ സു​ര​ക്ഷി​ത ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​വ​യു​ടെ പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ജം​ഗ് ഫു​ഡ്‌ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യു​ടെ വി​പ​ണ​നം ത​ട​യും.

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യു​ള്ള റൂ​ക്കോ പ​ദ്ധ​തി ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​ക്കും. കാ​റ്റ​റി​ങ്​ യൂ​നി​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പു​ന​രു​പ​യോ​ഗ്യ​മ​ല്ലാ​ത്ത എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യു​ടെ നി​ർ​മാ​ർ​ജ​നം പ​ദ്ധ​തി​യി​ലൂ​ടെ മാ​ത്ര​മാ​ക്കും. ഇ​തി​നാ​യി ര​ണ്ട് അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​യോ​ഗി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യു​ന്ന എ​ണ്ണ​യു​ടെ അ​ള​വ് സം​ബ​ന്ധി​ച്ച വി​വ​രം സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന് ന​ൽ​ക​ണം. ഉ​പ​യോ​ഗി​ച്ച എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ ല​ഭ്യ​മാ​ക്കും. കൃ​ത്രി​മ​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യോ പ​ദ്ധ​തി ന​ട​പ​ടി നി​ര​സി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്​ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ക​ല​ക്ട​ർ ഡോ.​പി​കെ. ജ​യ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്​​ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ വി.​ആ​ർ. വി​നോ​ദ്, ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​സി. ക​മീ​ഷ​ണ​ർ അ​ല​ക്‌​സ് കെ. ​ഐ​സ​ക്, കെ.​എ​ച്ച്.​ആ​ർ.​എ. ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ ഫി​ലി​പ്പു​കു​ട്ടി , ബി.​എ.​കെ.​ഇ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രേം​രാ​ജ്, നാ​ലു​മ​ണി​ക്കാ​റ്റ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​പു​ന്ന​ൻ കു​ര്യ​ൻ വേ​ങ്ക​ട​ത്ത്, ഡോ. ​ദീ​പ്തി മ​ധു, ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ല നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​അ​ക്ഷ​യ വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetyrestaurants
News Summary - Quality and cleanliness will be ensured Rating for restaurants
Next Story