വംശീയവാദികളെ അധികാരത്തിൽ നിന്ന് പുറന്തള്ളണം –കെ.എ. ഷഫീഖ്
text_fieldsകാഞ്ഞിരപ്പള്ളി: അധികാരത്തിനുവേണ്ടി സമൂഹത്തിൽ വംശീയ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. തുടർഭരണത്തിനുവേണ്ടി ഇടതുപക്ഷം നടത്തുന്ന ധ്രുവീകരണ തന്ത്രങ്ങൾ സംഘ്പരിവാർ ശക്തികളുടെ വംശീയാധികാര പദ്ധതിക്ക് സഹായം ചെയ്യലാണ്. സാമൂഹികനീതിയുടെ രാഷ്ട്രീയത്തിനുവേണ്ടി കേരളജനത ഒറ്റക്കെട്ടായി മതനിരപേക്ഷ ചേരിയിൽ നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക' എന്ന മുദ്രാവാക്യമുയർത്തി വെൽെഫയർ പാർട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് ഷാജഹാൻ ആത്രച്ചേരി നയിച്ച വാഹനപ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, ജില്ല വൈസ് പ്രസിഡൻറ് ബൈജു സ്റ്റീഫൻ, ട്രഷറർ നിസാർ അഹമ്മദ്, സെക്രട്ടറി അൻവർ ബാഷ, പി.ഇ. അബ്ദുൽ ജബ്ബാർ, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുൽ റഷീദ് കല്ലുങ്കൽ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി യാസിൻ തുടങ്ങിയവർ പങ്കെടുത്തു.
കറുകച്ചാലിൽ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്ത വാഹനപ്രചാരണ ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. ജാഥ അംഗങ്ങളായ പാർട്ടി മണ്ഡലം സെക്രട്ടറി അബ്ദുസമദ്, മുഹമ്മദ് അസ്ലം, വി.എ. ഹസീബ്, നൗഷാദ് ചെരിപുറം, സിൻസിജ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.